CMDRF

ഉരുളക്കിഴങ്ങ് എല്ലാവർക്കും കഴിക്കാൻ പറ്റുമോ..?

ഉരുളക്കിഴങ്ങിന്റെ ഗ്ലൈസെമിക് സൂചിക 70-ൽ കൂടുതലായതിനാൽ, പ്രമേഹരോഗികൾ അവ ഒഴിവാക്കുന്നതാണ് നല്ലത്

ഉരുളക്കിഴങ്ങ് എല്ലാവർക്കും കഴിക്കാൻ പറ്റുമോ..?
ഉരുളക്കിഴങ്ങ് എല്ലാവർക്കും കഴിക്കാൻ പറ്റുമോ..?

കാർബോഹൈഡ്രേറ്റിന്റെയും അന്നജത്തിന്റെയും നല്ല ഉറവിടമാണ് ഉരുളക്കിഴങ്ങെന്ന് തന്നെ പറയാം. പക്ഷെ ഉരുളക്കിഴങ്ങ് കഴിച്ചാൽ വണ്ണം വെയ്ക്കുമെന്നമാണ് പലരുടെയും ധാരണ. ശെരിക്കും ഉരുളക്കിഴങ്ങ് കഴിച്ചാൽ വണ്ണം വെയ്ക്കുമോ..? അത് എങ്ങനെ ഉപയോ​ഗിക്കുന്നു എന്നതനുസരിച്ചിരിക്കും. ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോ​ഗിക്കുന്നു എന്നതിലാണ് കാര്യം.‌ ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്ത് ഫ്രഞ്ച്ഫ്രൈസ് ആയി കഴിക്കുമ്പോൾ അതിന്റെ ഗ്ലൈസെമിക് ലോഡ് കൂടുകയും അനാരോ​ഗ്യകരമാകുകയും ചെയ്യും. അതേസമയം, ബേക്ക് ചെയ്തോ ലീൻ പ്രോട്ടീനുകൾക്കൊപ്പമോ ഉപയോഗിച്ചാൽ നല്ലതാണ്. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രൊലൈറ്റുകളും വൈറ്റമിൻ സി‌യും അടങ്ങിയതാണ് ഉരുളക്കിഴങ്ങ്.

ഉരുളക്കിഴങ്ങിൽ മറ്റ് പച്ചക്കറികളേക്കാൾ അന്നജം കൂടുതലാണ്. അതിനാൽ അവ കൂടുതൽ ഊർജം നൽകുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ഉരുളക്കിഴങ്ങ് . നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പൊട്ടാസ്യം ഇല്ലെങ്കിൽ,ശരീരം അധിക സോഡിയം നിലനിർത്തുന്നു, കൂടാതെ സോഡിയം അമിതമായാൽ നിങ്ങളുടെ രക്തസമ്മർദ്ദം ഉയർത്തുന്നു. പൊട്ടാസ്യം അടങ്ങിയ ഭക്ഷണക്രമം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.

ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ് മുറിവുകൾ, പൊള്ളലുകൾ, ഉളുക്ക്, ത്വക് രോഗങ്ങൾ, അൾസർ, പ്രൊസ്റ്റേറ്റ് കാൻസർ,ഗർഭാശയ കാൻസർ എന്നിവയ്ക്ക് ആശ്വാസം നൽകും. ധാരാളം ഊർജ്ജം പ്രധാനം ചെയ്യുന്ന ഭക്ഷണമായതിനാൽ വയറിളക്കം ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. എളുപ്പത്തിൽ ദഹനം സാധ്യമാവുകയും ചെയ്യും. എന്നാൽ ഉരുളക്കിഴങ്ങ് ആവശ്യത്തിലധികം കഴിക്കുന്നത് ചിലപ്പോൾ വയറിളക്കം കൂടുതൽ വഷളാക്കിയേക്കാം.

Also Read: ലോകത്തിൽ തന്നെ ഇതാദ്യം! പൂർണമായും ശർക്കരയിൽ നിന്നൊരു ‘റം

എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും . രക്തത്തിലടിഞ്ഞ് കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് സഹായകമാണ്. വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നിവയാൽ സമൃദ്ധമാണിത്. കൂടാതെ നിരവധി പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാൻ ഉരുളക്കിഴങ്ങ് മികച്ചതാണ്.

ഉരുളക്കിഴങ്ങ് എല്ലാവർക്കും കഴിക്കാമോ..?

ഉരുളക്കിഴങ്ങിന്റെ ഗ്ലൈസെമിക് സൂചിക 70-ൽ കൂടുതലായതിനാൽ, പ്രമേഹരോഗികൾ അവ ഒഴിവാക്കുന്നതാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലുള്ളവർക്ക് അവ നിയന്ത്രിത അളവിലോ ചെറിയ ഭാഗമോ (50 ഗ്രാം / ദിവസം) കഴിക്കാം. അപൂർവ സന്ദർഭങ്ങളിൽ ചില വ്യക്തികൾക്ക് അസംസ്കൃതവും വേവിച്ചതുമായ ഉരുളക്കിഴങ്ങിനോട് അലർജിയുണ്ടാകാം. നിങ്ങൾക്ക് ഉരുളക്കിഴങ്ങിൽ അലർജിയുണ്ടെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്. അമിത ഉപഭോഗം കലോറി വർധിക്കുന്നതിലേക്ക് നയിക്കുന്നു. അതുവഴി ബിഎംഐ വർധിക്കുകയോ അമിതവണ്ണത്തിന് കാരണമാകുകയോ ചെയ്യുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉരുളക്കിഴങ്ങ് ഒഴിവാക്കുക. ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുന്നത് മിക്ക ആളുകളിലും വയർ വീർക്കാൻ കാരണമാകും.

Top