CMDRF

പുരി ജ​ഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് അംബാസഡർ

രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം കൊണ്ട് തന്നെ അമ്പരപ്പിക്കുന്നുവെന്നും ഐറിക് ഗാർസെറ്റി എക്സിൽ കുറിച്ചു

പുരി ജ​ഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് അംബാസഡർ
പുരി ജ​ഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് അംബാസഡർ

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജ​ഗന്നാഥ ക്ഷേത്രത്തിൽ കുടുംബ സമേതം ദർശനം നടത്തി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ​ഗാർസെറ്റി. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിൽ പങ്കെടുത്ത്, ക്ഷേത്ര പുരോ​ഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് യുഎസ് അംബാസഡറും കുടുംബവും മടങ്ങിയത്.

കുടുംബത്തോടൊപ്പം പുരിയിൽ ദർശനം നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എറിക് ​ഗാർസെറ്റി പ്രതികരിച്ചു. ഒരു ഒരു വിനോദസഞ്ചാരി എന്ന നിലയിൽ വരാൻ സാധിക്കുന്ന മനോ​ഹരമായ സ്ഥലമാണിവിടം. ഇവിടുത്തെ ശക്തി തനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടെന്നും യുഎസ് അംബാസഡർ പറഞ്ഞു.

Also Read: അമേരിക്കയിൽ കഴിഞ്ഞ വർഷം 5,000 അനധികൃത കുടിയേറ്റം നടന്നതായി റിപ്പോർട്ട്

ദർശനത്തിന് ശേഷം ജ​ഗന്നാഥ ക്ഷേത്രത്തെ കുറിച്ച് ​ഗാർസെറ്റി എക്സിൽ പരാമർശിച്ചു. പുരിയിലെ അവിശ്വസനീയമായ ഇടമാണ് ജ​ഗന്നാഥ ക്ഷേത്രം. 1,000 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. പുരോഹിതന്മാർ 65 മീറ്റർ മുകളിലുള്ള ടവറിൽ കയറി, പതാക മാറ്റുന്ന കാഴ്ച അത്ഭുതകരമായിരുന്നു.

ദുർ​ഗാ പൂജകൾക്കായി പുരിയിലെ തെരുവുകൾ ഒരുങ്ങികഴിഞ്ഞു. ഇത് ഇന്ത്യയുടെ ചൈതന്യത്തെയാണ് പ്രകീർത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം കൊണ്ട് തന്നെ അമ്പരപ്പിക്കുന്നുവെന്നും ഐറിക് ഗാർസെറ്റി എക്സിൽ കുറിച്ചു.

Top