CMDRF

എൽ.ജി.ബി.ടി.ക്യു.ഐ വ്യക്തികൾക്ക് രക്തം ദാനം ചെയ്യാനാകുമോ ? : ഹർജി സമർപ്പിച്ച് സ്വവർഗാനുരാഗി

എൽ.ജി.ബി.ടി.ക്യു.ഐ വ്യക്തികൾക്ക് രക്തം ദാനം ചെയ്യാനാകുമോ ? : ഹർജി സമർപ്പിച്ച് സ്വവർഗാനുരാഗി
എൽ.ജി.ബി.ടി.ക്യു.ഐ വ്യക്തികൾക്ക് രക്തം ദാനം ചെയ്യാനാകുമോ ? : ഹർജി സമർപ്പിച്ച് സ്വവർഗാനുരാഗി

ന്യൂഡൽഹി: രക്തദാതാക്കളുടെ നിയമങ്ങളിൽ ഭരണഘടനയെ ചോ​ദ്യം ചെയ്യ്ത്കൊണ്ട് റെയിൻബോ ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ ഡയറക്ടർ ഷെരീഫ് ഡി രംഗ്‌നേക്കർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. അഭിഭാഷകനായ രോഹിൻ ഭട്ടാണ് ഹർജി തയ്യാറാക്കിയത്. മെഡിക്കൽ സാങ്കേതികവിദ്യ വളരെയധികം പുരോ​ഗമിച്ചിട്ടുണ്ടെന്നും രക്തദാനത്തിന് മുമ്പ് ദാതാക്കളുടെ സ്‌ക്രീനിംഗ് നടത്തുന്നുണ്ടെന്നും രംഗ്‌നേക്കർ തന്‍റെ പൊതുതാൽപ്പര്യ ഹർജിയിൽ പറയുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 17, 21 പ്രകാരം ഇത് അവകാശ ലംഘനമാണെന്നും, ന്യായമായ നിയന്ത്രണങ്ങളോടെ, സ്വവർഗ്ഗാനുരാഗികൾക്കും എൽ.ജി.ബി.ടി.ക്യു.ഐ വ്യക്തികൾക്കും രക്തം ദാനം ചെയ്യാൻ അനുവദിക്കുന്ന മാർഗ നിർദേശങ്ങൾ രൂപീകരിക്കണമെന്നും രംഗ്നേക്കർ കോടതി നിർദ്ദേശം തേടിയിട്ടുണ്ട്.

നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും (NBTC) നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനും (NACO) ചേർന്നാണ് രക്തദാതാക്കളുടെ നിയമങ്ങൾ പുറപ്പെടുവിച്ചത്. ഇതിൽ ട്രാൻസ്‌ജെൻഡർസിനെയും സ്ത്രീ ലൈംഗിക തൊഴിലാളികളെയും എൽ.ജി.ബി.ടി.ക്യു.ഐ വ്യക്തികളെയും രക്തം ദാനം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.എസ്, യു.കെ, കാനഡ, ഇസ്രായേൽ തുടങ്ങിയ നിരവധി രാജ്യങ്ങൾ ഈ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുകയും സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്കും മറ്റും രക്തം ദാനം ചെയ്യാമെന്നും പറഞ്ഞ് പുതിയ നിയമങ്ങൾ നടപ്പാക്കുകയും ചെയ്തിരുന്നു.

Top