CMDRF

ഹൃദയാഘാതത്തിന് കാരണമാകുമോ മയോണൈസ്?

കൂടുതൽ മയോ കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ കൂടുതൽ എൽ.ഡിഎൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഒരു ടേബിൾസ്പൂൺ മയോണൈസിൽ 1.6 ഗ്രാം പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്

ഹൃദയാഘാതത്തിന് കാരണമാകുമോ മയോണൈസ്?
ഹൃദയാഘാതത്തിന് കാരണമാകുമോ മയോണൈസ്?

കാലം മാറുന്നതിനനുസരിച്ച് ഭക്ഷണശീലത്തിലും ഒരുപാട് പുത്തൻ മാറ്റങ്ങൾ നമ്മൾ കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ പുതിയ കാലത്തെ നമ്മുടെ ഭക്ഷണ ശീലത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്ന ഒന്നാണ് മയോണൈസ്. സാൻഡ്‌വിച്ച്, ബർഗർ, അൽഫഹം മുതലുള്ള അറേബ്യൻ വിഭവങ്ങൾ, കൂടാതെ വിവിധ സലാഡുകൾ എന്നിവക്കൊപ്പമെല്ലാം അഭിവാജ്യ ഘടകമായി മയോണൈസ് കയറിക്കൂടിയിരിക്കുന്നു. അതുകൂടാതെ സാധാരണയുള്ള പല ഭക്ഷണങ്ങൾക്കൊപ്പവും മയോണൈസ് കൂട്ടി കഴിക്കുന്ന ശീലത്തിലെത്തിയിരിക്കുന്നു നമ്മൾ.

പലപ്പോഴും ഷവർമയിലടക്കമുള്ള ഈ മയോണൈസ് വില്ലനായ വാർത്തയും നമ്മൾ വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മയോണൈസ് എങ്ങനെ ആരോഗ്യത്തെ ബാധിക്കുമെന്ന ചോദ്യം വളരെ പ്രസക്തമാണ്.

Also Read: ഫാറ്റി ലിവർ വേണ്ടേ വേണ്ട! ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

മയോണൈസ് ഹൃദയത്തിന് നല്ലതാണോ!

EGG MAYONNAISE- SYMBOLIC IMAGE

ഉയർന്ന കലോറി ഉള്ളതിനാൽ മയോണൈസിൽ ഗ്ലൂക്കോസിന്‍റെ അളവും, കൊളസ്‌ട്രോളും ഉയർന്ന അളവിൽ ഉണ്ട്. മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ രൂക്ഷമാക്കാൻ ഇത് കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒമേഗ-6 ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാനാലാണ് ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക ഇപ്പോൾ ഉയരുന്നത്.

Also Read: ബീറ്റ്റൂട്ട് ലൈം കുടിച്ചിട്ടുണ്ടോ? ഈസി റെസിപ്പി

മയോണൈസ് ഒരു സമയം കഴിഞ്ഞാൽ ഭക്ഷ്യവിഷബാധയ്ക്കും കാരണമാകാറുണ്ട്. മയോണൈസ് അപകടകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നതാണ് കാരണം. അമിതമായി മയോണൈസ് കഴിക്കുന്നത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഒരു ടേബിൾസ്പൂൺ മയോണൈസിൽ….

MAYONNAISE- SYMBOLIC IMAGE

കൂടുതൽ മയോ കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ കൂടുതൽ എൽ.ഡിഎൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഒരു ടേബിൾസ്പൂൺ മയോണൈസിൽ 1.6 ഗ്രാം പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്.

Also Read: മലബന്ധത്തിന് കാരണമാകുമോ കീറ്റോ ഡയറ്റ്? കൂടുതലറിയാം

ഇത് കൊളസ്ട്രോളിന്‍റെ അളവ് വർധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . ഉയർന്ന കലോറി ആയതിനാൽ, ഇത് ശരീരഭാരവും വർധിക്കാൻ കാരണമാകുന്നു. ഇത് വലിയ ഹൃദ്രോഗ സാധ്യതയിലേക്കാണ് നയിക്കുന്നത്.

Top