കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം വലിയ വെല്ലുവിളികളെയാണ് ഇപ്പോൾ നേരിടുന്നത്. 2019-ൽ ഒറ്റ സീറ്റിൽ ഒതുങ്ങിയിട്ടും 2021-ൽ ഭരണ തുടർച്ച നേടിയ അവസ്ഥയല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത്. ബി.ജെ.പി തൃശൂരിൽ അക്കൗണ്ട് തുറന്നു കഴിഞ്ഞു. വോട്ട് ശതമാനവും വർദ്ധിപ്പിച്ചു. ശബരിമല വിവാദവും മോദി ഭരണ മികവും ഇല്ലാതിരുന്നിട്ടും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അവർക്ക് കഴിഞ്ഞത് ചുവപ്പിന് അപകടകരമായ മുന്നറിയിപ്പാണ്. നിപ്പയും , പ്രളയവും, കോവിഡും ഒന്നും ഇല്ലാത്ത പുതിയ കാലത്ത്, സർക്കാറിൻ്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ മാർക്കും രണ്ടാം പിണറായി സർക്കാർ പ്രതീക്ഷിക്കരുത്. ഇനി ഭരണം നഷ്ടമായാൽ , പിന്നെ ഒരു തിരിച്ചു വരവ് പ്രയാസകരമാകും. സർക്കാറും നേതാക്കളും തെറ്റുകൾ മനസ്സിലാനി തിരുത്തുക തന്നെ വേണം. ഇടതുപക്ഷ മനസ്സുകൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.