ചർമം സംരക്ഷിക്കാം മുഖത്തെ ചുളിവുകൾ മാറ്റം

ചർമം സംരക്ഷിക്കാം മുഖത്തെ ചുളിവുകൾ മാറ്റം
ചർമം സംരക്ഷിക്കാം മുഖത്തെ ചുളിവുകൾ മാറ്റം

ർമ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. ബെറിപ്പഴങ്ങൾ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ബെറിപ്പഴങ്ങളിൽ അടങ്ങിയിരിക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ബെറി, ക്രാൻബെറി എന്നിവയിൽ ആൻ്റിഓക്‌സിഡൻ്റുകളായ വിറ്റാമിൻ സിയും ആന്തോസയാനിനുകളും അടങ്ങിയിരിക്കുന്നു.

ചുളിവുകൾ, നേർത്ത വരകൾ, പാടുകൾ എന്നിവ കുറയ്ക്കാനും ചർമ്മത്തെ കൂടുതൽ യുവത്വവും തിളക്കവുമുള്ളതാക്കാനും ബെറിപ്പഴങ്ങൾ സഹായിക്കുന്നു. ഇവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി മെലാനിൻ ഉൽപാദനത്തെ തടയുന്നു. ഇത് കറുത്ത പാടുകൾ അകറ്റുന്നതിനും ചർമ്മത്തിന് നിറം ലഭിക്കുന്നതിനും സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവ പോലുള്ള ബെറികളിൽ ഉയർന്ന ജലാംശവും അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ജലാംശം നൽകാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിൽ ബെറിപ്പഴങ്ങൾ ഫലപ്ര​ദമാണ്.

മുഖകാന്തി കൂട്ടാൻ ബെറിപ്പഴങ്ങൾ കൊണ്ടുള്ള ഫേസ് പാക്കും പരീക്ഷിക്കാം. രണ്ട് സ്ട്രോബെറി പേസ്റ്റും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 10 മിനുട്ട് നേരം ഈ പാക്ക് ഇട്ടിരിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. ഒരു പിടി ബ്ലൂബെറി പേസ്റ്റുംഅൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ ചുളിവുകൾ മാറാൻ ഈ പാക്ക് സഹായകമാണ്.

Top