മഞ്ഞള്‍ പാനീയങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?

മഞ്ഞള്‍ പാനീയങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?
മഞ്ഞള്‍ പാനീയങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?

ന്ന് പലരും നേരിടുന്ന വലിയ വെല്ലുവിളികളാണ് വയറു കുറയ്ക്കുക, ശരീരഭാരം കുറയ്ക്കുക എന്നത്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. കുര്‍ക്കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളെ തടയാനും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ പോരാടാനും ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.

രോഗപ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞളിലെ കുര്‍ക്കുമിന്‍ സഹായിക്കുന്നു.ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാനും ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സാധിക്കും.

ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേര്‍ത്ത് കുടിക്കാം. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ആകുന്നത്.

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. മഞ്ഞള്‍ വെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. അതുപോലെ മഞ്ഞള്‍- കറുവപ്പട്ട വെള്ളം, മഞ്ഞള്‍- ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Top