കാനഡ: ഉന്നത വിദ്യാഭാസത്തിന് കാനഡയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കുമായിരുന്നു. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്.
2018 ൽ തുടങ്ങിയ സേവനമാണ് കാനഡ നിർത്തുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ കാലതാമസം വരാതിരിക്കാന്‍ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടാണ് കാനഡ പദ്ധതി ആവിഷ്‌കരിച്ചത്. നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ലഭിച്ച അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
പിന്നീട് ലഭിക്കുന്ന അപേക്ഷകള്‍ സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ പോലെയാണ് പരിഗണിക്കുക. ഇത് നിര്‍ത്തലാക്കിയതോടെ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ദൈര്‍ഘ്യമേറിയ വിസ നടപടികളാകും ഉണ്ടാവുക.