അനധികൃത കുടിയേറ്റം : വിസ നിയന്ത്രണം കടുപ്പിച്ച് കാനഡ

വിനോദസഞ്ചാരികളുടെ വിസയിലെത്തി അനധിക‍ൃതമായി രാജ്യത്ത് താമസിക്കുന്നത് ഒഴിവാക്കുന്നതിനാണ് നടപടി

അനധികൃത കുടിയേറ്റം : വിസ നിയന്ത്രണം കടുപ്പിച്ച് കാനഡ
അനധികൃത കുടിയേറ്റം : വിസ നിയന്ത്രണം കടുപ്പിച്ച് കാനഡ

ഓട്ടവ: വിസ നിയന്ത്രണം വീണ്ടും കടുപ്പിച്ച് കാനഡ. വിനോദ സഞ്ചാരികൾക്കുള്ള വിസയിലാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്. നേരത്തെ ടൂറിസ്റ്റ് വിസകൾക്ക് 10 വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയാണ് അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഈ വിസ എല്ലാവർക്കും ലഭിക്കില്ല.

വിനോദസഞ്ചാരികളുടെ വിസയിലെത്തി അനധിക‍ൃതമായി രാജ്യത്ത് താമസിക്കുന്നത് ഒഴിവാക്കുന്നതിനാണ് നടപടി. ഇനി മുതൽ വിസ അനുവദിക്കുന്ന ഇമിഗ്രേഷൻ ഓഫിസർക്ക് വിസ എൻട്രി, കാലാവധി എന്നിവ തീരുമാനിക്കാം. യാത്രയുടെ ഉദ്ദേശം, കാലാവധി എന്നിവയെല്ലാം വിലയിരുത്തിയ ശേഷമായിരിക്കും വിസ അനുവദിക്കുക. കാനഡയുടെ ഐആർസിസി (ഇമിഗ്രന്റ്സ്, റഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡ) വെബ്സൈറ്റിൽ പുതിയ മാറ്റം വ്യക്തമാക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു.

Top