കാനഡടയില്‍ എത്തുന്ന ചൈനീസ് നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നേരത്തെ അമേരിക്കയും കുറച്ച് യുറോപ്യന്‍ രാജ്യങ്ങളും ചൈനയില്‍ നിന്നെത്തുന്ന ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ഇതേ നിലപാട് സ്വീകരിച്ചിരുന്നു.
ഇലക്ട്രിക് മോഡലുകള്‍, ചില ഹൈബ്രിഡ് യാത്ര വാഹനങ്ങള്‍, ബസുകള്‍, ട്രക്കുകള്‍, ഡെലിവറി വാനുകള്‍ തുടങ്ങി ചൈനയില്‍ നിന്നെത്തുന്ന ഏല്ലാ വാഹനങ്ങള്‍ക്കും പുതിയ നിരക്ക് ബാധകമാണ്. ചൈനയില്‍ നിന്നെത്തുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 100 ശതമാനം തീരുവയാണ് ചുമത്തുക. ചൈനിയില്‍ നിര്‍മിക്കുന്ന ടെസ്‌ല കാറുകള്‍ക്കും ഉയര്‍ന്ന തീരുവ ബാധകമാകുമെന്നാണ് വിലയിരുത്തലുകള്‍.
Also Read: ഒറ്റ ചാർജിൽ 550 കിലോമീറ്റർ ! ടാറ്റയെ പൂട്ടിക്കുമോ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ?
ഇലക്ട്രിക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് പുറമെ, ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയും തുടങ്ങിയ വസ്തുകള്‍ക്കും തീരുവ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, യുറോപ്പ് തുടങ്ങിയ രാജ്യങ്ങള്‍ അറിയിച്ചത് പോലെ തന്നെ ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് നിര്‍മിത വാഹനങ്ങളും മറ്റ് വസ്തുകളുടെയും ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
കാനഡയിലെ ഏറ്റവും വലിയ തുറമുഖമായ വന്‍കൂവര്‍ വഴിയുള്ള ചൈനീസ് വാഹന ഇറക്കുമതികള്‍ 460 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2023-ല്‍ 44,356 വാഹനങ്ങളാണ് എത്തിയത്. ചൈനയില്‍ നിന്നുള്ള ഇറക്കിമതി കൂടിയതോടെ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്‌ല ചൈനയിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ കാനഡയിലേക്ക് എത്തിക്കാന്‍ ആരംഭിച്ചിരുന്നുവെന്നുമാണ് സൂചനകള്‍.