CMDRF

മനുഷ്യത്വരഹിത പ്രവർത്തികൾ കണ്ടു നിൽക്കാനാവില്ല; ഇസ്രയേലിന് ആയുധം വിലക്കി കാനഡ

പ്രതിവർഷം കോടിക്കണക്കിന് ഡോളർ സൈനിക സഹായം നൽകുന്ന അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ കാനഡയുടെ നടപടിയിൽ ഇസ്രയേലിന് കടുത്ത അമർഷമുണ്ട്

മനുഷ്യത്വരഹിത പ്രവർത്തികൾ കണ്ടു നിൽക്കാനാവില്ല; ഇസ്രയേലിന് ആയുധം വിലക്കി കാനഡ
മനുഷ്യത്വരഹിത പ്രവർത്തികൾ കണ്ടു നിൽക്കാനാവില്ല; ഇസ്രയേലിന് ആയുധം വിലക്കി കാനഡ

ഒട്ടാവ: ഗാസയിൽ നടക്കുന്ന കൊടുംക്രൂരതകളെയും മനുഷ്യത്വരഹിത പ്രവർത്തികളെയും ​കണ്ടുനിൽക്കാനാവില്ലെന്ന് കാനഡ. ഇസ്രയേലിന് ആയുധങ്ങൾ വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്നതിന് നിലവിലുള്ള 30 ഓളം പെർമിറ്റുകൾ റദ്ദാക്കുകയാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

കനേഡിയൻ നിർമ്മിത ആയുധങ്ങളും യുദ്ധസാമഗ്രികളും ഗാസയിൽ ഉപയോഗിക്കരുതെന്നാണ് നയമെന്ന് മെലാനി ​​ജോളി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന് പുതിയ ആയുധ പെർമിറ്റുകൾ നൽകുന്നത് ജനുവരിയിൽ കാനഡ നിർത്തിവെച്ചിരുന്നു. എന്നാൽ മുമ്പ് നൽകിയ അനുമതികളുപയോഗിച്ച് ഇസ്രയേലിന് കാനഡയിൽ നിന്ന് ആയുധങ്ങൾ ലഭിച്ചിരുന്നു. ആ അനുമതികളാണ് കാനഡ റദ്ദാക്കിയത്.

Also Read: അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭീഷണി; ആണവായുധങ്ങളുടെ എണ്ണം കൂട്ടാൻ കിം ജോങ് ഉൻ

ഇസ്രയേലിന് ആയുധം വിതരണം നടത്തുന്ന മറ്റ് രാജ്യങ്ങളുമായുള്ള കരാറുകളും പുനഃപരിശോധിക്കാൻ ഉത്തരവിട്ടതായി വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. കാനഡ ഏറ്റവും കൂടുതൽ ആയുധ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. 2021 ൽ 26 മില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്തത്. 2022 ൽ 21 മില്യൺ ഡോളർ മൂല്യമുള്ള ആയുധങ്ങൾ കയറ്റുമതി ചെയ്തുവെന്നാണ് റിപ്പോർട്ട്. കാനഡയിൽ നിന്ന് ആയുധങ്ങൾ കയറ്റുമതിചെയ്യുന്ന ആദ്യ 10 രാജ്യങ്ങളിൽ ഇസ്രയേൽ ഇടംപിടിച്ചിട്ടുണ്ട്.

Also Read: പെൻഷൻകാർക്കുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടൻ

ഇസ്രയേലിന് പ്രതിവർഷം കോടിക്കണക്കിന് ഡോളർ സൈനിക സഹായം നൽകുന്ന അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ കാനഡയുടെ നടപടിയിൽ ഇസ്രയേലിന് കടുത്ത അമർഷമുണ്ട്. കാനഡയിൽ സജീവമായി ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുകയാണ്. സർവകലാശാലകളിലും രാഷ്ട്രീയ പരിപാടികളിലും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലുമെല്ലാം പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടക്കുന്നത് സർക്കാരിന് മുകളിൽ കനത്ത സമ്മർദ്ദമാണുണ്ടാക്കിയിരിക്കുന്നത്. ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്ന ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിയമനടപടികൾ നടക്കുകയാണ്.

നേരത്തെ വെസ്റ്റ് ബാങ്കിലെ അനധികൃത കൈയേറ്റത്തിലും പലസ്തീനികൾക്കെതിരായ അതിക്രമത്തിലും ഇസ്രയേൽ നേതാക്കൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ജൂണിൽ കാനഡ ഉപരോധമേർപ്പെടുത്തിയിരുന്നു. ഏഴ് ഇസ്രയേൽ നേതാക്കൾക്കും അഞ്ച് സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമെതിരെയാണ് ഉപരോധം ചുമത്തിയത്. വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ കൂട്ടായ്മയായ അമാന മൂവ്‌മെന്റ്, കുടിയേറ്റ നേതാവ് ഡാനിയേല വീസ് എന്നിവർക്കെതിരെയെല്ലാം അന്ന് നടപടിയെടുത്തിരുന്നു.

Top