കാനഡ സോക്കർ ചാരവൃത്തി: അന്വേഷണം ആവശ്യപ്പെട്ട് ഫെഡറൽ സർക്കാർ

കാനഡ സോക്കർ ചാരവൃത്തി: അന്വേഷണം ആവശ്യപ്പെട്ട് ഫെഡറൽ സർക്കാർ
കാനഡ സോക്കർ ചാരവൃത്തി: അന്വേഷണം ആവശ്യപ്പെട്ട് ഫെഡറൽ സർക്കാർ

ഓട്ടവ: കാനഡയിലെ ഡ്രോൺ ചാരവൃത്തി കേസിലെ അഴിമതികളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഫെഡറൽ സർക്കാർ. അഴിമതി എങ്ങനെ സംഭവിച്ചുവെന്ന് നിർണ്ണയിക്കാനും ഭാവിയിലെ സമാന സാഹചര്യങ്ങളെ തടയാനും പാർലമെൻ്റ് ഇടപെടണമെന്ന് ഹെറിറ്റേജ് കമ്മിറ്റിയിലെ എൻഡിപി എംപി നിക്കി ആഷ്ടൺ പ്രതികരിച്ചു.

എതിർ ടീമിന്‍റെ പരിശീലനം പകർത്താൻ ഡ്രോൺ ക്യാമറ ഉപയോഗിച്ച കാനഡ വനിതാ ഫുട്‌ബോൾ ടീം പ്രധാന പരിശീലകൻ ബെവ് പ്രീസ്റ്റ്മാനെ കാനഡ സോക്കർ ഗെയിംസിൻ്റെ ശേഷിക്കുന്ന സമയത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഫിഫ ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. ഒപ്പം സഹപരിശീലകയെയും വിഡിയോ അനലിസ്റ്റിനെയും വിലക്കി. ഇതേത്തുടർന്ന് പാരീസ് ഒളിംപിക്സ് വനിതാ ഫുട്‌ബോൾ ടൂർണമെൻ്റിൽ കാനഡയിൽ നിന്ന് ആറ് പോയിൻ്റ് ഫിഫ വെട്ടിക്കുറച്ചിരുന്നു.

അതേസമയം, ഇത്രയധികം പ്രതിസന്ധികൾ നേരിട്ടിട്ടും ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ച വെച്ച ടീമിനെ ആഷ്ടൺ അഭിനന്ദിച്ചു. എന്നാൽ വനിതാ ടീമിലെ കളിക്കാർ ഡ്രോൺ ഉപയോഗത്തെക്കുറിച്ച് അറിയില്ലെന്നും വിവാദം നേരിട്ടതിൽ നിരാശയുണ്ടെന്നും പ്രതികരിച്ചു. ചാരവൃത്തി ആരോപണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് ആദ്യം പ്രതികരിച്ച പ്രീസ്റ്റ്മാൻ, ടീമിലെ കളിക്കാരെ ഓർത്ത് തന്റെ ഹൃദയം തകർന്നുവെന്നും അംഗങ്ങളോടും കനേഡിയൻ ജനതയോടും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു.

Top