CMDRF

കാനഡയിൽ കാട്ടുതീ വ്യാപനം: 25,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു

കാനഡയിൽ കാട്ടുതീ വ്യാപനം: 25,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു
കാനഡയിൽ കാട്ടുതീ വ്യാപനം: 25,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു

കാൽഗറി : കാട്ടുതീ പടർന്നു പിടിച്ചതോടെ കനേഡിയൻ പ്രവിശ്യയായ ആല്‍ബര്‍ട്ടയിലെ ജാസ്പർ നാഷണൽ പാർക്കിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി കാൽഗറി.റോക്കി മൗണ്ടൻ കമ്മ്യൂണിറ്റിയിൽ ഒന്നിലധികം തീപിടുത്തങ്ങളും കനത്ത പുകയും പടർന്നതിനാൽ 25,000-ത്തിലധികം ആളുകളെയാണ് പ്രദേശത്ത് നിന്നും മാറ്റി പാർപ്പിച്ചത്.

ഇവർക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷോൾഡിസ് അരീനയിലെ 1515 ഹോം റോഡ് എൻ.ഡബ്ല്യു. എന്ന സ്ഥലത്ത് ഒഴിപ്പിക്കുന്നവരെ താമസിപ്പിക്കാൻ മുറികൾ ഒരുക്കിയിട്ടുണ്ടെന്ന് കാൽഗറി സിറ്റി അധികൃതർ അറിയിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ സ്വീകരിക്കുന്നതിനുള്ള നടപടികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്

കാട്ടുതീ പടർന്നു പിടിച്ചതോടെ ഇന്നലെ രാത്രി പത്തു മണിയോടെ ജാസ്പർ ടൗൺ, ജാസ്പർ നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ ആല്‍ബര്‍ട്ട ഗവൺമെൻ്റ് ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിരുന്നു. ജാസ്പർ നിവാസികൾ എല്ലാവരോടും ബ്രിട്ടിഷ് കൊളംബിയയിലേക്ക് പോകുന്ന ഹൈവേ 16 വഴി ഒഴിഞ്ഞു പോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ആൽബർട്ടയിൽ 170 തീപിടുത്തങ്ങളും ബ്രിട്ടീഷ് കൊളംബിയയിൽ 316 തീപിടുത്തങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Top