CMDRF

കാനഡയിലെ കാട്ടുതീ: ആഗോളതലത്തില്‍ കാര്‍ബണ്‍ ബഹിർഗമനം കൂടിയതായി റിപ്പോർട്ട്

ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് കനേഡിയന്‍ തീപിടുത്തത്തേക്കാള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് കൂടുതല്‍ കാര്‍ബണ്‍ ഉദ് വമനം നടത്തിയത്

കാനഡയിലെ കാട്ടുതീ: ആഗോളതലത്തില്‍ കാര്‍ബണ്‍ ബഹിർഗമനം കൂടിയതായി റിപ്പോർട്ട്
കാനഡയിലെ കാട്ടുതീ: ആഗോളതലത്തില്‍ കാര്‍ബണ്‍ ബഹിർഗമനം കൂടിയതായി റിപ്പോർട്ട്

ഓട്ടവ: കഴിഞ്ഞ വർഷം കാനഡയിലുണ്ടായ കാട്ടുതീ ആഗോളതലത്തിൽ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിട്ടതായി ഗവേഷണ റിപ്പോര്‍ട്ട്. ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് കനേഡിയന്‍ തീപിടുത്തത്തേക്കാള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് കൂടുതല്‍ കാര്‍ബണ്‍ ഉദ് വമനം നടത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ കാട്ടുതീ ഭാവിയില്‍ വനങ്ങള്‍ എത്ര കാര്‍ബണ്‍ ആഗിരണം ചെയ്യുമെന്ന ചോദ്യം ഉയര്‍ത്തുന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. മനുഷ്യര്‍ക്ക് അന്തരീക്ഷത്തിലേക്ക് എത്രത്തോളം ഹരിതഗൃഹ വാതകം ഉൾപ്പെടുത്താൻ കഴിയും എന്നതിനെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read:രാജ്യദ്രോഹക്കുറ്റം: മാധ്യമപ്രവർത്തകർക്ക് ശിക്ഷ വിധിച്ച് ഹോങ്കോങ് കോടതി

2015 ലെ പാരീസ് ഉടമ്പടിയിലെ താപനിലയുടെ പരിധി 1.5 ഡിഗ്രി സെല്‍ഷ്യസ് അഥവാ 2.7 ഫാരന്‍ഹീറ്റ് ആയിരുന്നു. ആ പരിധിക്ക് അപ്പുറം, മനുഷ്യര്‍ക്ക് ഒരു ചൂടുള്ള ഗ്രഹവുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ മന്ദീഭവിപ്പിക്കാന്‍ ബോറിയല്‍ വനങ്ങള്‍ ചരിത്രപരമായി സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കാനഡയില്‍ തീപിടുത്തത്തിന് കാരണമായ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ ലോകം ആഗോളതാപനം സാധാരണമാകുന്നു എന്നതിന്റെ സൂചനയാണ്. കാനഡ ആഗോള നിരക്കിനേക്കാള്‍ ഇരട്ടി ചൂടിലാണ്, കഴിഞ്ഞ വേനല്‍ക്കാലത്തെ ഏറ്റവും ഉയർന്ന താപനിലയാണ് തീപിടുത്തത്തിന് കാരണമായത്.കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ ശരാശരി താപനില 2.2 ഡിഗ്രി സെല്‍ഷ്യസ് അഥവാ ഏകദേശം 4 ഡിഗ്രി ഫാരന്‍ഹീറ്റ് ആയിരുന്നു.

Top