ടൊറന്റോ: ഇന്ത്യയും കാനഡയും തമ്മിൽ വഷളായി വരുന്ന നയതന്ത്ര ബന്ധത്തിനിടയിൽ ഇന്ത്യയിലെ സ്ത്രീകൾക്കെതിരെ രൂക്ഷ വിമർശനവുമായി കനേഡിയൻ യുവാവ്. പ്രസവിക്കാനും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കനേഡിയൻ പൗരത്വം ഉറപ്പാക്കാനുമാണ് കാനഡയിലേക്ക് ഇന്ത്യൻ സ്ത്രീകളെത്തുന്നതെന്നാണ് യുവാവ് എക്സിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്.
ഇത് കാനഡയിലെ ആരോഗ്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും, രാജ്യത്തിൻ്റെ പ്രസവ സേവനങ്ങൾ ഈ സ്ത്രീകൾ പ്രയോജനപ്പെടുത്തുന്നുവെന്നും അയാൾ പറഞ്ഞു. നമ്മുടെ ഹെൽത്ത് കെയർ സംവിധാനം ഉപയോഗിച്ച ശേഷം അവർ പ്രസവിച്ച ഉടനെ തിരികെ ഇന്ത്യയിലേക്ക് തന്നെ പോകുന്നു.
Also Read: ആർ.ബി.ഐയുടെ കസ്റ്റമർ കെയറിലേക്ക് ബോംബ് ഭീഷണി
അവരുടെ കുട്ടി വളർന്നു കഴിയുമ്പോൾ അവർ തിരികെ കനേഡിയൻ പൗരന്മാരായി കാനഡയിലെത്തുന്നു. അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്പോൺസർ ചെയ്യുന്നു. കുടുംബത്തെ മുഴുവനും കൊണ്ടുവരുന്നു. കനേഡിയൻ നികുതിദായകൻ്റെ ചെലവിലാണ് അതെല്ലാം ചെയ്യുന്നത് എന്ന് ബെറ്റ് വയ്ക്കാൻ ഞാൻ തയ്യാറാണ് എന്നാണ് ഇയാൾ പറയുന്നത്.
അടുത്തിടെ തന്റെ സഹോദരിയുടെ മകൾക്ക് കുഞ്ഞ് ജനിച്ചു. തങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി കാനഡയിലേക്ക് വരുന്ന വിദേശ ഇന്ത്യൻ സ്ത്രീകളായിരുന്നു ആ വാർഡ് മുഴുവൻ. കനേഡിയൻ ആശുപത്രികൾ എല്ലാവർക്കും പരിചരണം നൽകാൻ ബാധ്യസ്ഥരാണെന്നും, കാനഡയിലെ ആശുപത്രികൾ ആരെയും ഒഴിവാക്കില്ലെന്നും അയാൾ പറഞ്ഞു.