വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി; റേഞ്ചര്‍ക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍

വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി; റേഞ്ചര്‍ക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍
വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി; റേഞ്ചര്‍ക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍

പത്തനംതിട്ട: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയ റേഞ്ചര്‍ക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍. റേഞ്ചര്‍ ബി ആര്‍ ജയന്‍, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആര്‍ അജയ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അഡീഷണല്‍ പ്രിന്‍സിപ്പല്‍ സിസിഎഫിന്റെതാണ് ഉത്തരവ്. ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോബാഗുകളിലാണ് കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നത്. കുറ്റകൃത്യം കണ്ടെത്തിയ ശേഷം നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും വ്യക്തിവൈരാഗത്തിന്റെ പേരില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

പ്രതിയായ അജേഷിന്റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേര്‍ത്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത പ്രതിയുടെ മൊഴി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന്റെ നടപടി വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കിയതായി വിലയിരുത്തി. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്‌ക്യൂവര്‍ അജേഷാണ് കഞ്ചാവ് നട്ടത് താനാണെന്ന് ദിവസവേതന വാച്ചര്‍ അജേഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ദുരൂഹത തോന്നിയ വനം വകുപ്പ് വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു .

Top