കഞ്ചാവ്; നാല് യുവാക്കൾ പിടിയിൽ

പ്രതികൾ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്, മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്നെ​ത്തി​യാ​ണ് വ​ല​യി​ലാ​ക്കി​യ​ത്.

കഞ്ചാവ്; നാല് യുവാക്കൾ പിടിയിൽ
കഞ്ചാവ്; നാല് യുവാക്കൾ പിടിയിൽ

ഹ​രി​പ്പാ​ട്: 1.1 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല്​ യു​വാ​ക്ക​ൾ പി​ടി​യി​ൽ. വി​ൽ​പ​ന​ക്ക്​ ആയി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യിട്ടാണ് പിടിയിലായത്. മു​തു​കു​ളം വ​ട​ക്ക് അ​തു​ൽ ഭ​വ​ന​ത്തി​ൽ ആ​ർ. അ​തു​ൽ (കു​ലു​ക്കി -23), ചി​ങ്ങാ​ലി പ​ട്ടു​ള​ശ്ശേ​രി​ൽ ഷാ​സ് മോ​ൻ (19) ചൂ​ള​ത്തെ​രു​വ് വ​ലി​യ​ത​റ​യി​ൽ അ​ന​ന്തു (18), പു​തി​യ​മം​ഗ​ല​ത്ത് അ​ന​ന്തു (18) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ക​ന​ക​ക്കു​ന്ന് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

Also Read: നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 92കാരൻ അറസ്റ്റിൽ

പ്രതികൾ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്, മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്നെ​ത്തി​യാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. മു​തു​കു​ളം വ​ട​ക്ക് പു​തി​യ​മം​ഗ​ലത്തുള്ള ഇവരുടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ്രതികൾക്ക് ക​ഞ്ചാ​വ് എ​വി​ടെ​നി​ന്ന് കി​ട്ടി​യെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Top