കൊച്ചി: കൊച്ചിയില്‍ പതിനാറ് ഗ്രാം എംഡിഎംഎയും 80 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. മരട് നെട്ടൂര്‍ കളപ്പുരക്കല്‍ വീട്ടില്‍ നന്ദു ശരത്ചന്ദ്രന്‍ (26)നെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്. യു.സി കോളേജിന് സമീപത്തെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. ഗ്രാമിന് എണ്ണായിരം രൂപക്ക് എംഡിഎംഎ വാങ്ങി കൊച്ചിയില്‍ പത്തിരട്ടിയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
കൊച്ചിയിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയിലാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നു. വിവിധ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ പത്ത് കേസില്‍ പ്രതിയാണ് പിടിയിലായ നന്ദു. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി ഷംസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസ്, എസ്.ഐ കെ.നന്ദകുമാര്‍, എ.എസ്.ഐമാരായ കെ.ഡി സജീവ്, വിമല്‍ കുമാര്‍, സി പി ഒമാരായ ദീപ്തി ചന്ദ്രന്‍, അഫ്‌സല്‍, അന്‍സാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.