വീട്ടിൽ കഞ്ചാവുചെടി പരിപാലനം; യുവാവ് അറസ്റ്റിൽ

വീ​ടി​ന് പി​റ​കി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വു​ചെ​ടി.

വീട്ടിൽ കഞ്ചാവുചെടി പരിപാലനം; യുവാവ് അറസ്റ്റിൽ
വീട്ടിൽ കഞ്ചാവുചെടി പരിപാലനം; യുവാവ് അറസ്റ്റിൽ

ആ​ര്യാ​ട്: ക​ഞ്ചാ​വു​ചെ​ടി വീ​ട്ടി​ൽ വ​ള​ർ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഇ​യാ​ളി​ൽ​നി​ന്ന്​ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ്‌ കോ​മ​ല​പു​രം കാ​യ​ൽ​ചി​റ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ശം​ഭു​ര​ങ്ക​നാ​ണ്​ (31) എ​ക്സൈ​സിന്റെ പി​ടി​യി​ലാ​യ​ത്.

Also Read: യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണം കവർന്നു

പ്ര​തി പി​ടി​യി​ലാ​യ​ത് ​ആല​പ്പു​ഴ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. മ​നോ​ജും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്. വീ​ടി​ന് പി​റ​കി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വു​ചെ​ടി.

Top