ആലപ്പുഴ: കഞ്ചാവ് ചെടി വീട്ടിൽ നട്ടു വളർത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. ശംഭു രങ്കനാണ് (31) പിടിയിലായത്. ഇയാൾ താമസിക്കുന്ന വീടിന് പിന്നിൽ നടത്തിയ പരിശോധനയിൽ 189 സെൻ്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടി വളർത്തിയ കുറ്റത്തിനും 20 ഗ്രാം കഞ്ചാവ് പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച കുറ്റത്തിനും യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു.
ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം ആർ മനോജ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി ആർ പ്രബീൺ, വികെ മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ ബി.എം ബിയാസ്, സി റിനീഷ്, സിഇഒമാരായ എച്ച് മുസ്തഫ, ബ. സുബിൻ, വനിത സിഇഒ എം അനിത എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.