മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല, പക്ഷെ അദ്ദേഹത്തിന്റെ മാനറിസംസ് ഉണ്ട്; പ്രണവിനെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലിറങ്ങിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമ കണ്ടിറങ്ങിയ ശേഷം പ്രണവിനെ കുറിച്ച് സംസാരിച്ച് അമ്മ സുചിത്ര മോഹന്‍ലാല്‍. സിനിമ വളരെ ഇഷ്ടപ്പെട്ടുവെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും സുചിത്ര മാധ്യമങ്ങളോട് പറഞ്ഞു.

മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല, പക്ഷെ അദ്ദേഹത്തിന്റെ മാനറിസംസ് ഉണ്ട്. അത് നാച്ചുറലാണ്. വീട്ടിലും കാണാറുണ്ട്. ഈ സിനിമയില്‍ അത് കൂടുതല്‍ തോന്നി. ധ്യാനിന്റെ പെര്‍ഫോമന്‍സ് ഗംഭീരമായിട്ടുണ്ട്. പ്രണവും ധ്യാനും തമ്മിലുള്ള കോംബോ നന്നായി വര്‍ക്കായിട്ടുണ്ട്. നിവിന്‍ എല്ലാവരെയും കയ്യിലെടുത്തു. ഒരു സിനിമ കണ്ടിട്ട് ഇറങ്ങുമ്പോള്‍ സന്തോഷം തോന്നിയാല്‍ അത് സിനിമയുടെ വിജയം കൂടിയാണ്. എനിക്ക് ഒരുപാട് സന്തോഷമുണ്ടായി. പ്രത്യേകിച്ച് സിനിമയുടെ അവസാന ഭാഗമൊക്കെ കണ്ടപ്പോള്‍ വളരയധികം സന്തോഷമായി.

മോഹന്‍ലാല്‍ ശ്രീനിവാസന്‍ ജോഡികളുടെ ഒരു റീക്രിയേഷനായോ എന്ന ചോദ്യത്തിന്, അങ്ങനെ ഇല്ല, പക്ഷെ ഇവരുടെ കോംബോ പഴയ കാലം ഓര്‍മ്മിപ്പിക്കും. കാരണം ധ്യാനിനെ കാണാന്‍ ശ്രീനിവാസനെ പോലെ ആണ് ചിലപ്പോള്‍ പ്രണവിന്റെ മാനറിസംസ് മോഹന്‍ലാലിനെ പോലെയുമാണ്. അതുകൊണ്ട് അവരെ ഓര്‍മ്മ വരുന്നത് സ്വാഭാവികമാണ്, സുചിത്ര അഭിപ്രായപ്പെട്ടു. പ്രണവ് ഇപ്പോള്‍ ഊട്ടിയിലാണ്. രണ്ട് ദിവസത്തിനുള്ളിലെത്തും. അപ്പോള്‍ സിനിമ കാണുമെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

Top