ട്രാഫിക് നിയമലംഘനം; വാട്ട്‌സ്ആപ്പില്‍ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ; മുന്നറിയിപ്പുമായി എംവിഡി

ഇത്തരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വാട്ട്‌സ്ആപ്പിലൂടെ ഫൈന്‍ അടയ്ക്കാന്‍ സന്ദേശം അയക്കില്ലെന്നും ലിങ്കില്‍ കയറി തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇരയാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ട്രാഫിക് നിയമലംഘനം; വാട്ട്‌സ്ആപ്പില്‍ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ; മുന്നറിയിപ്പുമായി എംവിഡി
ട്രാഫിക് നിയമലംഘനം; വാട്ട്‌സ്ആപ്പില്‍ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയതിന് പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വാട്ട്‌സ്ആപ്പിലൂടെ ഫൈന്‍ അടയ്ക്കാന്‍ സന്ദേശം അയക്കില്ലെന്നും ലിങ്കില്‍ കയറി തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇരയാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? എങ്കിലത് സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ,ഇത്തരം ഒരു സന്ദേശമോ പേയ്‌മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരില്ല. ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. അതിനാല്‍ രണ്ട് വട്ടം ചിന്തിച്ച് വേണം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാനെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Also Read: ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനവുമായി മഹീന്ദ്ര XUV 3XO

മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണ്. മെസ്സേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വാഹനനമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു. ഒരു പേയ്‌മെന്റ് ലിങ്ക് വാട്ട്‌സ്ആപ്പിലേക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേയ്‌സിന് ഇല്ല. ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നും, സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട് സാധുത ഉറപ്പാക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Top