ഓർമകളിൽ ക്യാപ്റ്റൻ; 35 വർഷ ഫുട്ബോൾ ജീവിതം, വിഷാദം ഒടുവിൽ ആത്മഹത്യ

ഓർമകളിൽ ക്യാപ്റ്റൻ; 35 വർഷ ഫുട്ബോൾ ജീവിതം, വിഷാദം ഒടുവിൽ ആത്മഹത്യ
ഓർമകളിൽ ക്യാപ്റ്റൻ; 35 വർഷ ഫുട്ബോൾ ജീവിതം, വിഷാദം ഒടുവിൽ ആത്മഹത്യ

വി പി സത്യൻ മറഞ്ഞിട്ട് ഇന്നേക്ക് 18 വർഷം…

യഥാർത്ഥത്തിൽ ആരായിരുന്നു വിപി സത്യൻ എന്നതല്ല ആരല്ലായിരുന്നു എന്നതാണ് ചോദ്യം. ഫുട്ബോൾ പ്രേമികൾക്കൊന്നും അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയുകയില്ല സത്യേട്ടനെ, മലയാളികളുടെ അഭിമാനമായ വി പി സത്യൻ എന്ന ഇന്ത്യൻ കാൽപ്പന്തുകളിയുടെ ഇതിഹാസം ജനിക്കുന്നത് കണ്ണൂരിലാണ്. പോലീസിലായിരുന്ന അച്ഛന്റെ ജോലി മാറ്റങ്ങൾക്ക് അനുസരിച്ചായിരുന്നു സത്യൻ എന്ന ബാലന്റെ വിദ്യാഭ്യാസവും, കുട്ടിക്കാലവും.കണ്ണൂരിലേക്ക് ജോലി മാറ്റം വന്ന അച്ഛന്റെ കൂടെ സത്യൻ എന്ന ബാലനും കടന്നു വരുന്നു.

കണ്ണൂരിലെ എ ആർ ക്യാമ്പിലെ പോലീസ് മൈതാനത്തിലൂടെ പന്തുരുട്ടി നടന്ന കുഞ്ഞു സത്യൻ, തുടർന്ന് കണ്ണൂരിലെ തന്നെ ലക്കി സ്റ്റാർ ക്ലബ്ബിൽ പന്തുമായി കളിക്കളം നിറഞ്ഞു നിന്ന കൗമാരക്കാരൻ. 1979 മുതൽ 1983 വരെ പ്രതിരോധത്തിന്റെ മതിലുകൾ തീർത്ത ആ പൊടിമീശക്കാരനിലൂടെ അന്നുണ്ടായിരുന്ന കേരളത്തിലെ മികച്ച ക്ലബുകൾക്കൊപ്പം ലക്കി സ്റ്റാർ എന്ന കണ്ണൂർ ക്ലബും ഉയർന്നു നിന്നു. കേരളം കൗമുദി ട്രോഫിയിലെ മിന്നും പ്രകടനത്തോടെ സത്യനെന്ന ഇതിഹാസം കേരളം ടീമിലേക്ക് പ്രവേശിച്ചു. ഈ കാലത്തു തന്നെയാണ് ഡി ജി പി എം കെ ജോസഫ് മുൻകൈ എടുത്ത് കേരളപോലീസ് ടീം രൂപീകരിച്ചത്.അത് സത്യനെന്ന പോലീസുകാരനും ജന്മം നൽകി. ഐ എം വിജയൻ ,ഷറഫലി, പാപ്പച്ചൻ കെ മാത്യു എന്നിവരോടൊപ്പം സത്യനും ഹെഡ് കോൺസ്റ്റബിളായി. 1988 ൽ കേരള പോലീസ് മിന്നും പ്രകടനം കാഴ്ചവെച്ചത് സത്യനെന്ന പ്രധിരോധ വലയുടെ കരുത്തിലായിരുന്നു.ആ സീസണിൽ കേരളം പോലീസ് ചാമ്ബ്യൻമാരായി. നായകനായും മികച്ച പ്രധിരോധ ഭടനായും ഹാഫ് ബാക് ആയും നിർണായക സന്ദർഭങ്ങളിൽ കേറി വന്ന ഗോൾ അടിക്കുന്ന സ്‌ട്രൈക്കർ ആയും തിളങ്ങി സത്യൻ.10 വർഷത്തോളം സത്യത്തിന്റെ ശിക്ഷണത്തിൽ കേരള പോലീസ് മുൻനിരയിൽ തന്നെ ശോഭിച്ചു നിന്നു. ഫെഡറേഷൻ കപ്പ് ചാമ്ബ്യൻ പദവിയിലേക്ക് തന്നെ എത്തി. ബി എസ എഫ് നെതിരെ ഡൽഹിയിൽ നടന്ന നടന്ന മത്സരം, കളിയിൽ ബി എസ എഫി ന്റെ വല കുലുക്കിയ നിർണായക ഗോൾ സത്യന്റെ വകയായിരുന്നു.

കപ്പിനും ചുണ്ടിനും ഇടയിൽ സന്തോഷ് ട്രോഫി നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലം,ഏഴു വർഷമായി ഫൈനലിൽ തോൽക്കുന്ന കേരളം, 1992 ൽ കോയമ്പത്തൂരിൽ 3 ഗോളിന് ഗോവയെ തകർത്തു തരിപ്പണമാണമാക്കി,കരുത്തുറ്റ കാവൽ ഭടന്റെ നേതൃത്വത്തിൽ സന്തോഷ് ട്രോഫി കേരളത്തിലേക്ക്.വമ്പൻ സ്വീകരണമായിട്ടായിരുന്നു അന്ന് ആ നാട്ടുകാർ സത്യനെ കൊണ്ട് പോയത്.
ദക്ഷിണകൊറിയയിൽ വേൾഡ് കപ്പ് മത്സരം നടക്കുന്ന സമയം,കൊറിയയും ഇന്ത്യയും തമ്മിലുള്ള പോരാട്ടം നടക്കുന്നു, എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രതിരോധ നിരയിൽ സത്യനില്ല എന്ന് അറിഞ്ഞുകൊണ്ട് ഇന്ത്യൻ ഗോൾ കീപ്പർ കളിയ്ക്കാൻ തയ്യാറായില്ല, അതാണ് സത്യൻ എന്ന ഇതിഹാസ വന്മതിൽ. സത്യൻ എന്ന മനുഷ്യനെ ഒരു ഇതിഹാസമാക്കിയത് കൂടെ കളിക്കുന്നവരുടെ ഈ ഒരു വിശ്വാസം കൂടിയായിരുന്നു.

ഒളിംപിക്‌സ് ക്യാപ്റ്റൻ പി കെ ബാനർജിയുടെ ശിക്ഷണത്തിൽ സത്യനെന്ന യുവാവ് ഇന്ത്യൻ നാഷണൽ ടീമിലേക്കും നടന്നു കയറി.1985 ൽ നെഹ്‌റു കപ്പ് മത്സരത്തിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞു കാൽവെപ്പ് നടത്തിയ സത്യൻ 80 തവണയാണ് രാജ്യത്തിന് വേണ്ടി ബൂട്ട്കെട്ടിയത്.മലേഷ്യൻ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച തകർപ്പൻ ലോങ്ങ് റെയ്‌ൻജേർ ഗോൾ, മലേഷ്യൻ ഫുട്ബാൾ ആരാധർ തലയിൽ കൈവെച്ചുപോയ ഒരു ഗോൾ, അത് പിറന്നത് ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം വി പി സത്യനെന്ന കളിക്കാരന്റെ ബൂട്ടിന്റെ കരുത്തിൽ നിന്നായിരുന്നു. നാല് സാഫ് ഗെയിംസിലും പങ്കെടുത്ത ഏക ഇന്ത്യൻ കളിക്കാരൻ കൂടിയാണ് വി പി സത്യൻ.

15 വർഷം നീണ്ടുനിന്ന ഫുട്ബാൾ ജീവിതം,കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിച്ചു. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു പ്രശസ്ത ക്ലബ്ബുകൾക്ക് വേണ്ടി തന്റെ പോലീസ് ഉദ്യോഗം പോലും ഉപേക്ഷിച്ചു. 1993 ൽ കൊച്ചി കളി വിജയിച്ചപ്പോൾ സി ഐ റാങ്കിൽ ആയിരുന്ന സത്യൻ അസിസ്റ്റന്റ് കമാന്റോ ആയി പ്രൊമോഷൻ ലഭിക്കേണ്ട ടൈമിലാണ് പോലീസ് നക്ഷത്രങ്ങൾ വേണ്ടാന്ന് വെച്ചത്.

ഫുട്ബാൾ കളിയെ ജീവന് തുല്യം സ്നേഹിച്ച സത്യൻ കളിയിൽ നിന്നും ഒന്നും നേടിയില്ല, മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ നേടിയ ഒരു ബാങ്ക് ജോലിയൊഴികെ, ആദ്യ വിദേശ പര്യടനത്തിന് പോകുന്നതിനു മുന്നേ ഒരു ജോഡി ഷൂസ് പോലും ഫെഡറേഷൻ അന്ന് നൽകിയിരുന്നില്ല. 2000 ത്തിൽ തിരൂരിൽ നടന്ന അഖിലേന്ത്യ ഫുട്ബാൾ മത്സരത്തിലായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ഒരുപാട്പേരുടെ ആ നായകൻ ഒടുവിൽ ഒന്നും നേടാതെ വിഷാദരോഗം ബാധിച്ച് , നിഘൂടതകൾ ബാക്കിവെച്ചു 2006 ജൂലൈ 18 ന് ചെന്നൈയിൽ എതിരെ വരുന്ന ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി എന്ന് ഇന്നും വിശ്വസിക്കുവാൻ കഴിയുന്നില്ല. കൂടെ കളിച്ചവരെല്ലാം കളം വിട്ടിട്ടും 18 വർഷങ്ങൾക്കിപ്പുറവും കരുത്തു ചോരാതെ സത്യൻ കളത്തിലും കാലത്തിലും നിറഞ്ഞു നിൽക്കുന്നു.

REPORT: NASRIN HAMSSA

Top