കൊച്ചി : മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ഉണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടിൽ മുഹമ്മദ് കുഞ്ഞാണ് (63) മരിച്ചത്. ആലുവ ജി.സി.ഡി.എ റോഡിൽ വച്ചാണ് അപകടം. ഗുരുതരമായി പരിക്കുപറ്റിയ മുഹമ്മദ് കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.