CMDRF

മസ്‌കത്തില്‍ വാഹനാപകടം; ഡ്രൈവര്‍ മരിച്ചു

മസ്‌കത്തില്‍ വാഹനാപകടം; ഡ്രൈവര്‍ മരിച്ചു
മസ്‌കത്തില്‍ വാഹനാപകടം; ഡ്രൈവര്‍ മരിച്ചു

മസ്‌കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ലോക്കോമോട്ടിവ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഖാബുറ വിലായത്തിലാണ് സംഭവമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അപകടത്തെതുടര്‍ന്ന് ലോക്കോമാട്ടീവിലും അതില്‍ ഘടിപ്പിച്ച ട്രെയിലറിലും തീ പിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങളെത്തിയാണ് തീ അണച്ചത്. അതേ സമയം, അപകടത്തില്‍പ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്നും, തീപിടിത്തത്തിന്റെ കാരണം എന്താണെന്നും ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.

Top