CMDRF

ഖത്തറിൽ വാഹനാപകടം; മലയാളി ബാലന്‍ മരിച്ചു

പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.

ഖത്തറിൽ വാഹനാപകടം; മലയാളി ബാലന്‍ മരിച്ചു
ഖത്തറിൽ വാഹനാപകടം; മലയാളി ബാലന്‍ മരിച്ചു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലന് ദാരുണാന്ത്യം. അദിത് രഞ്ജു കൃഷ്ണന്‍ പിള്ള(5)യാണ് മരിച്ചത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അച്ഛൻ: രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ള, അമ്മ: അനൂജ പരിമളം. സഹോദരന്‍: ആര്യന്‍. പോഡാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു അദിത് .

Top