സൗദി: അൽബഹക്ക് സമീപം കഴിഞ്ഞ ദിവസം സംഭവിച്ച വാഹനാപകടത്തിൽ മലയാളി അടക്കം നാല് പേർ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസ് (28) ആണ് മരിച്ച മലയാളി. മരിച്ചവരിൽ ഒരാൾ ഉത്തർ പ്രദേശ് സ്വദേശിയാണ്. മരിച്ച മറ്റു രണ്ട് പേർ സുഡാൻ, ബംഗ്ലാദേശ് സ്വദേശികളാണ്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനം മറിഞ്ഞ ഉടൻ തന്നെ തീപിടിക്കുകയായിരുന്നു. സൗദിയിലെ അൽബാഹ- തായിഫ് റോഡിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.
സൗദിയിലെ ഇവന്റ് മനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരാണ് മരിച്ചവർ. പരിപാടി കഴിഞ്ഞ സാധനങ്ങളുമായി മടങ്ങി വരുമ്പോൾ ആണ് അപകടം സംഭവിച്ചത്. സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രി മോർച്ചറിയിൽ. മരിച്ച ജോയൽ തോമസിന്റെ മാതാവ് : മോളി. സഹോദരൻ : ജോജി. നടപടികൾ പൂർത്തിയാക്കി ജോയൽ തോമസിന്റെ മൃതദേഹം നാട്ടിലേക്ക് കാെണ്ടുവരും.
എന്നാൽ അതേസമയം, സൗദിയിൽ മറ്റൊരു മലയാളി കൂടി മരിച്ചു. നാട്ടിൽപോകാൻ വേണ്ടിയുള്ള കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രോഗബാധിതനായി കൊല്ലം കണ്ണനല്ലൂർ പുത്തുവിളവീട്ടിൽ മുജീബ് (44) മരിക്കുന്നത്. നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഒരുപാട് നിയമ തടസ്സങ്ങൾ ഉള്ളതിനാൽ മൃതദേഹം ബുറൈദ ഖലീജ് ജുമുഅ മസ്ജിദിൽ ഖബറടക്കി. പരേതനായ നസീമുദ്ദീൻറെയും മുത്ത് ബീവിയുടെയും മകനാണ് മരണപ്പെട്ട മുജീബ്. മഞ്ഞപ്പിത്തം ബാധിച്ചതാണ് മരണത്തിന്റെ കാരണം. ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോൾ ആണ് മരിക്കുന്നത്.
അതേസമയം മുജീബ് 16 വർഷമായി നാട്ടിൽ പോയിട്ടില്ല. ഏഴ് വർഷമായി ഇഖാമയില്ലാതെ കഴിയുകയായിരുന്നു. ലേബർ ഓഫീസ് വഴി നാട്ടിലേക്ക് പോകുന്നതിന് വേണ്ടിയുള്ള പേപ്പറുകൾ എല്ലാം ശരിയാക്കി. എക്സിറ്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നു മുജീബ്. അപ്പോഴാണ് അസുഖം ബാധിക്കുന്നത്. നിയമ നടപടികൾ പൂർത്തിയാക്കാൻ വേണ്ടി ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കാര്യങ്ങൾ എല്ലാം ചെയ്തത്. തുടർന്ന് മൃതദേഹം ബുറെെദയിൽ തന്നെ സംസ്കരിക്കുകയായിരുന്നു. അതേസമയം മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൽ ആദ്യഘട്ടത്തിൽ തന്നെ നടത്തിയിരുന്നു. എന്നാൽ ഇത് പിന്നീട് വേണ്ടെന്ന് വെച്ചു.