ചണ്ഡിഗഡ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പ്രൊഫസറും രണ്ട് മക്കളും മരിച്ചു. ചണ്ഡിഗഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ സന്ദീപ് കുമാറും (37) മക്കളായ അമാനത്തും പ്രാപ്തിയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സോനെപട്ടിൽ നിന്ന് കുടുംബവുമായി ചണ്ഡിഗഡിലേക്ക് പോകുമ്പോഴാണ് ഷഹാബാദിന് സമീപം ചണ്ഡിഗഡ് – അംബാല ഹൈവേയിൽ വച്ച് ദാരുണ സംഭവം നടന്നത്. കാറിൻറെ ഡിക്കിയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കാറിനുള്ളിലേക്ക് മുഴുവൻ പുക പടരുകയായിരുന്നു. കാറിൻറെ ഡോറുകൾ ലോക്കാകുയും കുടുംബം ആകാത്ത കുടുങ്ങുകയുമായിരുന്നു. ഇവരുടെ കാറിന് പിന്നാലെയെത്തിയ സഹോദരനും കുടുംബവും കാര് ഡോർ തുറന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല.