CMDRF

കോടികള്‍ വിലമതിക്കുന്ന വാഹന ശേഖരം, ഉയര്‍ന്ന പ്രതിഫലം ഫഹദ് ഫാസിലിന്റെ സ്റ്റാര്‍ വാല്യു ഇങ്ങനെ

കോടികള്‍ വിലമതിക്കുന്ന വാഹന ശേഖരം, ഉയര്‍ന്ന പ്രതിഫലം ഫഹദ് ഫാസിലിന്റെ സ്റ്റാര്‍ വാല്യു ഇങ്ങനെ
കോടികള്‍ വിലമതിക്കുന്ന വാഹന ശേഖരം, ഉയര്‍ന്ന പ്രതിഫലം ഫഹദ് ഫാസിലിന്റെ സ്റ്റാര്‍ വാല്യു ഇങ്ങനെ

ലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. എല്ലാ കണ്ണുകളും ഏപ്രില്‍ 11ന് പുറത്തിറങ്ങാനിരിക്കുന്ന ‘ആവേശ’ത്തിലാണ്. ഇതിനിടെ, ഫഹദിന്റെ പവര്‍ പാക്ക് പെര്‍ഫോമന്‍സിനായി കാത്തിരിക്കുന്ന ആരാധകരെ ഞെട്ടിക്കാന്‍ അദ്ദേഹത്തിന്റെ വരുമാനം പുറത്തുവരികയാണ്. നടനായും നിര്‍മ്മാതാവായും തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ തന്റേതായ സാന്നിധ്യമുറപ്പിച്ച ഫഹദ് വളര്‍ച്ചയ്‌ക്കൊപ്പം തന്നെ താര മൂല്യവും ഉയര്‍ത്തിയിട്ടുണ്ട്.

റിപ്പബ്ലിക്ക് വേള്‍ഡിന്റെ പുതിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതുപ്രകാരം നടന്റെ ആസ്തി 7.14 കോടി രൂപയിലധികമാണ്. ഫഹദ് ഫാസിലിന്റെ ആഡംബര ജീവിതത്തില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. കോടികള്‍ വിലമതിക്കുന്ന വാഹന ശേഖരമാണ് അദ്ദേഹത്തിനുള്ളത്. അതിലൊന്ന് 2.65 കോടി രൂപയുടെ സ്ലീക്ക് പോര്‍ഷെ 911 കരേര എസ് ആണ്. ഇത് പൂര്‍ണമായും കസ്റ്റമൈസ് ചെയ്തതാണ്.

കൂടാതെ, 70 ലക്ഷം രൂപയുടെ മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസും 2.35 കോടി വിലമതിക്കുന്ന റേഞ്ച് റോവറും കാര്‍ ശേഖരങ്ങളിലെ തലയെടുപ്പുള്ള മറ്റ് രണ്ട് താരങ്ങളാണ്. സിനിമാ മേഖലയിലെ താരത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം പ്രതിഫലത്തിലും അത് പ്രകടമായിരുന്നു. ആദ്യ സിനിമകളില്‍ ഒരു സിനിമയ്ക്ക് 70 ലക്ഷം രൂപ വാങ്ങിയിരുന്ന താരം പിന്നീട് ഇത് 80 ലക്ഷം ആക്കുകയും പുഷ്പയുടെ വിജയത്തോടെ ഇത് 3.5 കോടിയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top