പ്ലൂട്ടോയുടെ ‘ചന്ദ്രൻമാരി’ലൊന്നായ ഷാരോണിൽ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യമുണ്ടെന്ന് പുതിയ കണ്ടെത്തൽ നടത്തി നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ഷാരോണിന്റെ തണുത്തുറഞ്ഞ പ്രതലത്തിലാണ് കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ പെറോക്സൈഡ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിൽനിന്ന് പുറത്താക്കപ്പെട്ട ഗ്രഹങ്ങളിൽ ഒന്നാണ് പ്ലൂട്ടോ. ജീവന്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിലൊന്നാണ് കാർബൺ ഡൈ ഓക്സൈഡ്.
ഷാരോണിലെ ഗർത്തങ്ങൾ നിരീക്ഷിച്ചതോടെയാണ് വാതകത്തിന്റെ ഖരരൂപത്തിലുള്ള സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിൽ ഒളിഞ്ഞുകിടക്കുന്ന നിഗൂഢതകളിലേക്ക് എത്തിച്ചേരാൻ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ഒരുപക്ഷേ, സൗരയൂഥത്തിന്റെ ജനനത്തിന് പിന്നിലുള്ള രഹസ്യങ്ങൾ കണ്ടെത്താനും ഇത് സഹായിച്ചേക്കാം.