നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
സുന്ദരമായ ചർമ്മം ലഭിക്കുന്നതിന് ഏലയ്ക്കാ വെള്ളം മികച്ചൊരു പ്രതിവിധിയാണ്. ഏലയ്ക്ക വെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിനും മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും ഗുണം ചെയ്യും. ആന്റി ഓക്‌സിഡൻ്റുകളും ആൻറി ബാക്ടീരിയൽ സവിശേഷതകളും ഉള്ള ഈ സുഗന്ധവ്യഞ്ജനം മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതായി ആയുർവേദ വിദഗ്ധർ പറയുന്നുണ്ട്.
Also Read: എന്നാലും എന്റെ കാന്താരി…. ഇത്രയേറെ ഗുണങ്ങളോ
ഏലയ്ക്ക വെള്ളം വായുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തും. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. ചുമ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത് ഗുണം ചെയ്യും. ഇതിൻ്റെ ശക്തമായ സ്വാദും ആൻറി ബാക്ടീരിയൽ ഗുണങ്ങളും വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ ഫലപ്രദമായി അകറ്റുന്നതിന് സഹായകമാണ്. പ്രമേഹ രോഗികൾ ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.