CMDRF

ശ്രദ്ധിക്കൂ, ഹൃദയത്തെ സംരക്ഷിക്കണ്ടേ ?

ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ

ശ്രദ്ധിക്കൂ, ഹൃദയത്തെ സംരക്ഷിക്കണ്ടേ ?
ശ്രദ്ധിക്കൂ, ഹൃദയത്തെ സംരക്ഷിക്കണ്ടേ ?

സെപ്തംബർ 29 ന് എല്ലാ വർഷവും ലോക ഹൃദയദിനം ആചരിക്കുന്നു. അതേസമയം ഹൃദയ സംബന്ധമായ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നമ്മുടെ ഹൃദയത്തെ മനോഹരമായി തന്നെ സംരക്ഷിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.

ഈ വർഷത്തെ ദിനത്തിന്റെ തീം എന്നത് ‘യുസ് ഹാർട്ട് ഫോർ ആക്ഷൻ’ എന്നതാണ് . ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ ജീവിതശെെലിയിൽ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കിയാലോ..

Also Read: പുതിനയില വെള്ളം കുടിക്കുന്നത് പതിവാക്കിയാലോ?

ശീലമാക്കൂ വ്യായാമം

ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. നടത്തം, ജോഗിംഗ്, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ നമ്മുടെ ഹൃദയത്തെ ഏറെ ആരോ​ഗ്യകരമാക്കുന്നു.

ആരോ​ഗ്യകരമായ ഭക്ഷണക്രമം

പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കികൊണ്ട് ധാന്യങ്ങൾ, പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

ഒഴിവാക്കൂ പുകവലി

പുകവലി ഉപേക്ഷിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാൻ സഹായിക്കും. ഇനി പുകവലിക്കാത്തവർ, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനിൽക്കാൻ ശ്രദ്ധിക്കുക. കാരണം, പഠനങ്ങൾ പറയുന്നത് പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് കൂടി വരുന്നതായി.

Also Read: ആർത്തവ വേദന സഹിക്കാനാവുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

HEART- SYMBOLIC IMAGE


ധാരാളം വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് നമ്മുടെ ആരോഗ്യകരമായ രക്തയോട്ടം നിലനിർത്താനും നിർജ്ജലീകരണം തടയാനും ഏറെ സഹായിക്കുന്നു. ദിവസേനയുള്ള സോഡിയം ഉപഭോഗം 2,300 മില്ലിഗ്രാമായി കുറയ്ക്കുന്നതും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

ഒഴിവാക്കാം സ്ട്രെസ്

ഹൃദയത്തിന്റെ പ്രവർത്തനത്തെ സമ്മർദ്ദം സാരമായി തന്നെ ബാധിക്കാം. കൃത്യമായി വ്യായാമം ചെയ്യുക, ധ്യാനിക്കുക, യോഗ ചെയ്യുക, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ അതുമല്ലെങ്കിൽ ഹോബികളിൽ ഏർപ്പെടുക. ഇത് ഹൃദയത്തെ സംരക്ഷിക്കും.

ഉപേക്ഷിക്കണം മദ്യപാന ശീലം

അമിത മദ്യപാനം രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്.

Top