കൊച്ചി: വനിതാ നിർമ്മാതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അന്വേഷണം. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തു. വനിതാ നിർമ്മാതാവ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിനിമ തർക്ക പരിഹാരത്തിന് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.