കോഴിക്കോട്: കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത പി ജയരാജന്റെ ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിൽ പി ഡി പി പ്രവർത്തകർക്കെതിരെ കേസ്. മുപ്പതോളം പിഡിപി പ്രവർത്തകർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നിയമവിരുദ്ധമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമടക്കമാണ് കേസ്. പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു പി ഡി പി പ്രവർത്തകർ പ്രതിഷേധിച്ചത്. പി ജയരാജന്റെ പുസ്തകത്തിന്റെ പുറംചട്ട കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.