CMDRF

പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്

കറുകച്ചാല്‍ പൊലീസ് ആണ് അന്‍വറിനെതിരെ കേസെടുത്തിട്ടുള്ളത്.

പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്
പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്

കൊച്ചി: പി വി അന്‍വര്‍ എം എല്‍ എക്കെതിരെ കേസ്. ഫോണ്‍ ചോര്‍ത്തലിലാണ് കേസെടുത്തത്. കറുകച്ചാല്‍ പൊലീസ് ആണ് കോട്ടയം നെടുംകുന്നം സ്വദേശിയുടെ പരാതിയിൽ അന്‍വറിനെതിരെ കേസെടുത്തിട്ടുള്ളത്. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. അതേസമയം, പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.

എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒതായിയില്‍ അന്‍വറിന്റെ വീടിനു സമീപത്താണ് പിക്കറ്റ് പോസ്റ്റ് ആരംഭിച്ചത്. ഒരു ഓഫീസര്‍ മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ അപേക്ഷ നല്‍കിയിരുന്നു.

Top