CMDRF

ശ്രീകുമാർ മേനോനെതിരായ കേസ്; പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ബാബുരാജിനെതിരായ കേസിൽ വിശദമായ മൊഴിയെടുത്ത ശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യും

ശ്രീകുമാർ മേനോനെതിരായ കേസ്; പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
ശ്രീകുമാർ മേനോനെതിരായ കേസ്; പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ ലൈം​ഗിക പീഡനപരാതി കേസിൽ, പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്നെടുക്കും. ഇന്ന് 11.30 ന് ഓൺലൈൻ വഴിയാണ് മൊഴിയെടുപ്പ് നടത്തുക. ഡിസിപി ഐശ്വര്യ ഡോം​ഗ്രയാണ് മൊഴിയെടുക്കുന്നത്. ബാബുരാജിനെതിരായ കേസിൽ വിശദമായ മൊഴിയെടുത്ത ശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യും.

നടൻ ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ നടിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കേരളത്തിന് പുറത്താണെന്നും നാട്ടിലെത്തിയാൽ ഉടൻ മൊഴി നൽകുമെന്നും ജൂനിയർ ആർട്ടിസ്റ്റ് മറുപടി നൽകിയിരുന്നു.

Top