നടൻ വിനായകനെതിരെ കേസെടുത്തു ഹൈദരാബാദ് പോലീസ് . ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പോലീസാണ് നടനെതിരെ കേസെടുത്തത്. എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം ആണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
മദ്യപിച്ച് ബഹളം വെച്ചു എന്നതും പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തി ആണ് നടനെതിരെ കേസെടുത്തത്. ഹൈദരാബാദ് സിറ്റി പോലിസ് ആക്റ്റ് പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
Also Read: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് കേസ് എടുക്കാൻ തീരുമാനിച്ചത്. നിലവിൽ ഹൈദരാബാദ് പോലീസിന്‍റെ കസ്റ്റഡിയിലാണ് വിനായകൻ.