CMDRF

ബിജെപി പ്രവര്‍ത്തകനായ പിതാവിന്റെ മയ്യിത്ത് നമസ്‌കാരം നടത്താന്‍ വിസ്സമ്മതിച്ചെന്ന യുവാവിന്റെ പരാതിയില്‍ ഇമാമിനെതിരെ കേസ്

ബിജെപി പ്രവര്‍ത്തകനായ പിതാവിന്റെ മയ്യിത്ത് നമസ്‌കാരം നടത്താന്‍ വിസ്സമ്മതിച്ചെന്ന യുവാവിന്റെ പരാതിയില്‍ ഇമാമിനെതിരെ കേസ്
ബിജെപി പ്രവര്‍ത്തകനായ പിതാവിന്റെ മയ്യിത്ത് നമസ്‌കാരം നടത്താന്‍ വിസ്സമ്മതിച്ചെന്ന യുവാവിന്റെ പരാതിയില്‍ ഇമാമിനെതിരെ കേസ്

ബറേലി: ബിജെപി പ്രവര്‍ത്തകനായ പിതാവിന്റെ മയ്യിത്ത് നമസ്‌കാരം നടത്താന്‍ വിസ്സമ്മതിച്ചെന്ന യുവാവിന്റെ പരാതിയില്‍ ഇമാമിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. അലിദാദ് ഖാന്‍ എന്ന 72കാരന്റെ സംസ്‌കാര ചടങ്ങിലാണ് ഇമാം മയ്യിത്ത് നമസ്‌കാരം നടത്താന്‍ വിസമ്മതിച്ചതെന്ന് മകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ഇമാമിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.തന്റെ കുടുംബം ബിജെപിയെ പിന്തുണയ്ക്കുന്നതിനാലും പിതാവ് 10 വര്‍ഷത്തിലേറെയായി ബിജെപിയില്‍ അംഗമായിരുന്നതിനാലുമാണ് ഇമാം പ്രാര്‍ത്ഥന നിരസിച്ചതെന്ന് മകന്‍ ദില്‍നവാസ് ഖാന്‍ നല്‍കിയ പരാതില്‍ പറയുന്നു. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്റെ പിതാവിന് ബിജെപിയുടെ നയങ്ങള്‍ ഇഷ്ടമായിരുന്നു, പാര്‍ട്ടി നേതാക്കള്‍ എല്ലായ്‌പ്പോഴും ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. എല്ലാ മീറ്റിംഗുകളിലും വേദിയില്‍ ഇടം നല്‍കി. പല മുസ്ലീം നേതാക്കള്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ല. എന്റെ പിതാവ് മരിച്ചപ്പോള്‍ ഇമാം നമസ്‌കാരത്തിന് വിസമ്മതിച്ചു. ബിജെപിക്കാരെന്ന് പറഞ്ഞ് എസ്.പി പ്രവര്‍ത്തകരും ഞങ്ങളെ അപമാനിച്ചു – മകന്‍ പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ എന്റെ മേല്‍ എസ്പി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും മകന്‍ ആരോപിച്ചു. ജൂലൈ 29 ന് അലിദാദ് ഖാന്‍ കുന്ദര്‍ക്കിയില്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റ് എസ്എസ്പിയോട് ആരോപണങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. കുടുംബം ഇസ്ലാമിനെ അപമാനിക്കുകയും വിശ്വാസത്തെ ചോദ്യം ചെയ്യുകയും ചെയ്തതിനാല്‍ മയ്യിത്ത് നമസ്‌കാരത്തിന് മറ്റാരെയെങ്കിലും സമീപിക്കാന്‍ താന്‍ പറഞ്ഞിരുന്നെന്ന് ഇമാം റാഷിദ് പറഞ്ഞു.

പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രാദേശിക എസ്പി നേതാക്കളും പറഞ്ഞു. കുന്ദര്‍ക്കി നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിവാദമുണ്ടാക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഇമാം മൗലാന റഷീദിനും നാല് എസ്പി പ്രവര്‍ത്തകരായ ഷമീം ഖാന്‍, ശാരദത്ത് ഖാന്‍, അസ്ലം, മതീന്‍ ഖാന്‍ എന്നിവര്‍ക്കുമെതിരെ ബിഎന്‍എസ് സെക്ഷന്‍ 171 (തെരഞ്ഞെടുപ്പില്‍ അനാവശ്യ സ്വാധീനം) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) (കുന്ദര്‍ക്കി) രാജീവ് കുമാര്‍ ശര്‍മ പറഞ്ഞു.

Top