കൊച്ചി: ആലുവയിലെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് റിസോര്‍ട്ട് ഉടമയും എംഎല്‍എയുമായ പി വി അന്‍വറിനെ ഒഴിവാക്കിയതില്‍ ഹൈക്കോടതി ഇടപെടല്‍. പരാതി പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര സെക്രട്ടറി ഒരു മാസത്തിനകം പരാതി പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. റിസോര്‍ട്ടില്‍ നിന്ന് അനധികൃത മദ്യം പിടിച്ചെടുത്തിട്ടും കേസെടുത്തില്ലെന്നതാണ് പരാതി.
റിസോര്‍ട്ടില്‍ ലൈസന്‍സില്ലാതെ മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു മദ്യം പിടികൂടിയത്. അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് സംഭവത്തില്‍ കേസെടുത്തത്. ഇതിനെതിരെയാണ് മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്. കേസില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.ആലുവ മലക്കപ്പടിയിലെ അന്‍വറിന്റെ റിസോര്‍ട്ടില്‍ നിന്ന് 2018ലാണ് മദ്യം പിടിച്ചെടുക്കുന്നത്.