നാളെ മുതൽ കശുവണ്ടി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം ആർ.ബി.ഐയുടെ മുന്നിൽ നിന്നും സെപെൻസർ ജംഗ്ഷനിലുള്ള എസ്.എൽ.ബി.സിയുടെ മുന്നിലേക്കാണ് രാവിലെ റാലി ആരംഭിക്കുക.

നാളെ മുതൽ കശുവണ്ടി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്
നാളെ മുതൽ കശുവണ്ടി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: നാളെ രാവിലെ 10 മണി മുതൽ സംസ്ഥാനത്തെ കശുവണ്ടി വ്യവസായികളും തൊഴിലാളികളും അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക്. ഫെഡറേഷൻ ഓഫ് ക്യാഷ്യു പ്രോസസ്സർസ് ആൻഡ് എക്സ്പോർട്ടേഴ്സ്, ക്യാഷ്യു പ്രൊട്ടക്ഷൻ കൗൺസിൽ എന്നീ സംഘടനകൾ സംയുക്തമായാണ് സമരം നടത്തുക. വ്യവസായത്തെയും വ്യവസായികളെയും തൊഴിലാളികളെയും കബളിപ്പിച്ച ബാങ്കുകളുടെ നിഷേധാത്മക നിലപാടിനെതിരെയാണ് സമരം.

Also Read: ന്യൂ മാഹി കുറിച്ചിയിൽ റെയിൽവെ അടിപ്പാതക്ക് അനുമതി

തിരുവനന്തപുരം ആർ.ബി.ഐയുടെ മുന്നിൽ നിന്നും സെപെൻസർ ജംഗ്ഷനിലുള്ള എസ്.എൽ.ബി.സിയുടെ മുന്നിലേക്കാണ് രാവിലെ റാലി ആരംഭിക്കുക. അക്കൗണ്ടുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പലവട്ടം കൂടിയ കമ്മറ്റിയിൽ നിന്നും ഗവൺമെന്റ് പുറപ്പെടുവിച്ച ഓർഡർ ബാങ്കുകൾ അംഗീകരിക്കാത്തതിനെയിരായാണ് സമരം.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഗവൺമെന്റ് ഓർഡർ പ്രകാരം നടപ്പാക്കാൻ മുൻകൈയെടുക്കണം, നാളിതുവരെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട എല്ലാ വ്യവസായികളെയും ഈ ഗവൺമെന്റ് ഓർഡറിൽ ഉൾപ്പെടുത്തുക, പിഴപ്പലിശയുടെ പേരിൽ വ്യവസായികളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അട്ടിമറിക്കുന്നത് നിർത്തുക, പലിശരഹിത ഒരു വർഷ തിരിച്ചടവ് കാലാവധി നൽകണം തുടങ്ങിയവയാണ് ആവശ്യം.

Top