ജാതി സെന്‍സസിലൂടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നം തിരിച്ചറിയും, ഒറ്റക്കെട്ടായി പരിഹാരം കാണും; രാഹുല്‍ ഗാന്ധി

ജാതി സെന്‍സസിലൂടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നം തിരിച്ചറിയും,  ഒറ്റക്കെട്ടായി പരിഹാരം കാണും; രാഹുല്‍ ഗാന്ധി
ജാതി സെന്‍സസിലൂടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നം തിരിച്ചറിയും,  ഒറ്റക്കെട്ടായി പരിഹാരം കാണും; രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ‘രാജ്യം നിരവധി പ്രശ്‌നങ്ങളാല്‍ ശ്വാസം മുട്ടുകയാണ് ജാതി സെന്‍സസിലൂടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നം തിരിച്ചറിയും. ആ പ്രശ്‌നങ്ങള്‍ക്ക് ഒറ്റക്കെട്ടായി പരിഹാരം കാണും.’ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് ടെമ്പോ വാലാ കോടീശ്വരന്മാരില്‍ നിന്ന് കിട്ടിയ നോട്ടുകള്‍ എണ്ണി തിട്ടപെട്ടാന്‍ സെന്‍സസ് ഉപകാരപ്പെടുമെന്നും രാഹുല്‍ പരിഹസിച്ചു. അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസ് ടെമ്പോയില്‍ നിന്ന് പണം സ്വീകരിച്ചുവെന്ന മോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുക കൂടിയായിരുന്നു രാഹുല്‍ ഗാന്ധി.

‘കഴിഞ്ഞ പത്ത് വര്‍ഷമായി ടെമ്പോ കോടീശ്വരന്മാരില്‍ നിന്നും കിട്ടിയ പണം എണ്ണി തിട്ടപ്പെടുത്തുകയാണ് ബിജെപി. ഇന്‍ഡ്യ മുന്നണി അധികാരത്തിലേറിയാല്‍ സെന്‍സസ് നടത്തി തുല്യമായി വീതിക്കും’ എക്സിലെ കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. അദാനിയും അംബാനിയും കോണ്‍ഗ്രസിന് പണം നല്‍കിയിട്ടുണ്ടെന്ന് ബിജെപിക്ക് സംശയമുണ്ടെങ്കില്‍ വിഷയം ഇ ഡിയെ ഏല്‍പ്പിക്കണമെന്ന് രാഹുല്‍ പറഞ്ഞു. സാമൂഹ്യ-സാമ്പത്തിക സെന്‍സസില്‍ പ്രധാനമന്ത്രിയുടെ അഭിപ്രായം പങ്കുവെക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ജാതികളും ഉപജാതികളും അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും കണക്കാക്കുന്നതിനായി രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് നടത്തുമെന്ന് പാര്‍ട്ടി പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

Top