ഹൈദരാബാദ്: തെലങ്കാനയില്‍ നവംബര്‍ ആറിന് ജാതി സര്‍വേ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെ. നവംബർ 4-5 തീയതികളിലായിരിക്കും ജാതി സര്‍വേ ആരംഭിക്കുക. പിഴവുകളില്ലാത്ത രീതിയില്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ജില്ലാ കലക്ടര്‍മാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
Also Read: ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം; വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി
80,000 സർക്കാർ ജീവനക്കാരെ സര്‍വേക്കായി തയ്യാറാക്കുമെന്നും, ഇവർക്ക് വ്യക്തമായ ട്രെയിനിങ് നൽകുമെന്നും മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു. നേരത്തെ സംസ്ഥാനത്ത് ജാതി സര്‍വേ നടപ്പിലാക്കാനുള്ള ഉത്തരവ് തെലങ്കാന സർക്കാർ പുറത്തിറക്കിയിരുന്നു. ക്തികളുടെ പൊതുവിവരങ്ങളായിരിക്കും ശേഖരിക്കുക.
സര്‍വേയില്‍ ഇനുമറേറ്ററായി അധ്യാപകരുടെ സേവനം കലക്ടര്‍മാര്‍ക്ക് ഉപയോഗിക്കാം. സര്‍വേ നവംബര്‍ മാസം അവസാനത്തോടെ പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തും രാജ്യത്തും ജാതി സര്‍വേ നടത്തുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി.