CMDRF

ആവണക്കെണ്ണ ഗുണങ്ങൾ

ആവണക്കെണ്ണ ഗുണങ്ങൾ
ആവണക്കെണ്ണ ഗുണങ്ങൾ

ള്ള മുടി കൊഴിയുന്നതും മുടിയ്ക്ക് കട്ടിയില്ലാത്തതുമെല്ലാം തന്നെ പലര്‍ക്കുമുള്ള പ്രശ്‌നങ്ങളാണ്. ഇതിന് പരിഹാരമായി പല വഴികള്‍ പരീക്ഷിച്ചിട്ടും ഗുണങ്ങള്‍ ഇല്ലാത്തവരുണ്ട്. മുടി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്ന ഉല്‍പന്നങ്ങള്‍ ഗുണം നല്‍കില്ല. തികച്ചും സ്വാഭാവിക പരിഹാരവഴികളാണ് ഇതിന് പരിഹാരമായി പ്രവര്‍ത്തിയ്ക്കുക. ഇതിന് സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ പൊതുവേ രോമവളര്‍ച്ചയ്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ്. തലയില്‍ മാത്രമല്ല, താടി രോമവളര്‍ച്ചയ്ക്കും പുരികത്തിലെ രോമം വളരാനുമെല്ലാം ഇതേറെ ഗുണകരമാണ്. ഇതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും ഇതേറെ ഗുണം നല്‍കുന്നു. വരണ്ട ശിരോചർമ്മം, മുടിയുടെ ഉള്ള് കുറയൽ, മുടിയുടെ പിളർന്ന അറ്റങ്ങൾ, മുടി കൊഴിച്ചിൽ എന്നിവയ്ക്കുള്ള ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യമാണ് ആവണക്കെണ്ണ.

ആവണക്കെണ്ണയിൽ റിച്ചിനോലിക് ആസിഡും ഒമേഗ 6 അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട് . മുടിയുടെ നഷ്ടപ്പെട്ട തിളക്കവും ഘടനയും വീണ്ടെടുക്കുന്നതിനുള്ള ഒരു എളുപ്പ മാർഗമാണ് ഈ എണ്ണ. മോയ്സ്ചറൈസിംഗ്, കണ്ടീഷനിംഗ് ഗുണങ്ങളുള്ള ആവണക്കെണ്ണ, മുടിയിഴകളിൽ ആവശ്യമുള്ള ഈർപ്പം നിലനിർത്തുന്നു. ഇത് ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു, അതിനാൽ മുടിയുടെ വളർച്ച വർദ്ധിക്കുന്നു. അവശ്യ പോഷകങ്ങളുടെ സഹായത്തോടെ ശിരോചർമ്മം പോഷിപ്പിക്കുന്നതിനും വേരുകളെ ശക്തിപ്പെടുത്തുന്നതിനും ഇത് പ്രവർത്തിക്കുന്നു.

ഇതില്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്താണ് ഉപയോഗിയ്ക്കുന്നത്. വെളിച്ചെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. മുടിയുടെ വളര്‍ച്ചയ്ക്കും മുടി കറുക്കാനുമെല്ലാം ഫലപ്രദമായി ഉപയോഗിയ്ക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പവും തിളക്കവുമെല്ലാം നല്‍കുന്ന വെളിച്ചെണ്ണ പല മുടി പ്രശ്‌നങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നാണ്. മുടി പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും ബേസ് ഓയിലാണ് വെളിച്ചെണ്ണയെന്ന് പറയാം. മുടി കൊഴിച്ചില്‍ തടയും പ്രകൃതിദത്ത കെരാറ്റിന്‍ ട്രീറ്റ്മെന്റ്. ആവണക്കെണ്ണ നല്ല കട്ടിയുള്ളതു കൊണ്ട് ഇത് ഏതെങ്കിലും ഓയിലുമായി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് തന്നെയാണ് നല്ലത്. ഇവിടെ ഇതിന് പറ്റിയ ഏറ്റവും നല്ല കൂട്ടാണ് വെളിച്ചെണ്ണ. അല്‍പം വെളിച്ചെണ്ണ ഡബിള്‍ ബോയില്‍ ചെയ്യുക. ഇതിലേയ്ക്ക് അല്‍പം ആവണക്കെണ്ണ കൂടി ചേര്‍ക്കണം. ഇത് ചെറുചൂടോടെ മുടിവേരുകളില്‍ പുരട്ടി മസാജ് ചെയ്യുക. ഇത് ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസം ചെയ്യുന്നത് ഏറെ ഗുണം നല്‍കും. മുടി വളരാന്‍ മാത്രമല്ല, അകാലനര തടയാനും ഇതേറെ നല്ലതാണ്. ഷാംപൂ ചെയ്യുന്നതിന് മുന്‍പായി ഈ മാര്‍ഗം പരീക്ഷിയ്ക്കുന്നത് ഒരു പരിധി വരെ ഷാംപൂവിലെ കെമിക്കല്‍ ദോഷം ഒഴിവാക്കാനും സഹായിക്കുന്നു.

Top