CMDRF

ആവണക്ക്

ആവണക്ക്
ആവണക്ക്

വണക്കിന്റെ ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവില്‍ നിന്ന് ലഭിക്കുന്ന തൈലമാണ് നല്ലത്. ഒട്ടുമിക്ക ഇടങ്ങളിലും കാണുന്ന ഒരു സസ്യമാണ് ആവണക്ക്. ആവണക്ക് രണ്ടുവിധമുണ്ട്, വെളുത്താവണക്ക്, ചുവന്നാവണക്ക്. വെളുത്താവണക്ക് എന്നാല്‍ ഇലയും തണ്ടും പച്ചയായിരിക്കും. ഒരു ചാര നിറത്തില്‍ ഒരു പൊടിപടലം കാണാം. ഇക്കാരണത്താലാകാം ഇതിനെ വെളുത്താവണക്ക് എന്നു പറയുന്നത്. വെള്ള ആവണക്ക് ആണ് ഔഷധാവശ്യങ്ങള്‍ക്ക് കൂടുതലും ഉപയോഗിച്ച് വരുന്നത്. 4മീറ്റര്‍ വരെ ഉയരം വെക്കുന്ന ചെടിയില്‍ നിറയെ പൂക്കളും കായ്കളും ഉണ്ടായിരിക്കും. ആവണക്കെണ്ണയെ പറ്റി അറിയാത്തവര്‍ ഉണ്ടാവില്ലല്ലോ ഈ ചെടിയുടെ വിത്ത് ആട്ടിയെടുത്തു എണ്ണ ഉണ്ടാക്കുന്നു.

ഇല, വേര്, എണ്ണ എന്നിവയാണ് ഔഷധങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നത്. പല ആധുനിക വ്യവസായ ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു. ആവണക്ക് വാദസംബന്ധിയായ എല്ലാവിധ ഔഷധങ്ങളിലും ചേരുവയാണ്. സന്ധിവേദനക്ക് ഇലചൂടാക്കി വെച്ചുകെട്ടുന്നത് ആശ്വാസപ്രദമാണ്. ആര്‍ത്തവക്രമീകരണത്തിനും, പല്ലുവേദനക്കും, നീരിനുമെല്ലാം ആവണക്ക് ഒരു പ്രത്യൗഷധമാണ്. എണ്ണക്കുരു എന്ന നിലയില്‍ വ്യാപകമായി ഇന്ത്യയില്‍ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 2-4 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്. മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനും ഉപയോഗിക്കുന്നത്. വിത്തില്‍ നിന്ന് 35-40% എണ്ണ ലഭിക്കും. വാതരോഗങ്ങള്‍ക്കുള്ള ഉത്തമ ഔഷധം എന്ന നിലയില്‍ സംസ്‌കൃതത്തില്‍ വാതാരി എന്ന പേരുണ്ട് ഈ സസ്യത്തിന്. വിഷമയമായതിനാല്‍ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോപ്പ്, പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്.

Top