ഫുജൈറ: പക്ഷികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന കെണികൾ ഉൾപ്പെടെ 19 ഉപകരണങ്ങൾ പിടികൂടി ഫുജൈറ പരിസ്ഥിതി സംരക്ഷണ അതോറിറ്റി. പ്രാദേശിക വന്യജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ കണ്ടെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയാണ് കണ്ടെത്തിയത്.
ഉപകരണങ്ങൾ ആരുടെയാണെന്നതിൽ വ്യക്തതയില്ല. അതുകൊണ്ട് തന്നെ സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല. പ്രദേശത്തെ ഒരു സന്ദർശകൻ അടിയന്തര ഹോട്ട്ലൈൻ നമ്പറിൽ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
Also Read: അനധികൃത കടകൾ പൊളിച്ചുമാറ്റി
ഫുജൈറയുടെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണ അതോറിറ്റി വാർഷിക നിരീക്ഷണത്തിന്റെ ഭാഗമായി എപ്പോഴും ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള കാമ്പെയ്നുകൾ സംഘടിപ്പിക്കാറുണ്ട്.