CMDRF

ചെറുമത്സ്യങ്ങളെ പിടിക്കല്‍; ആറ് ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടി

ചെറുമത്സ്യങ്ങളെ പിടിക്കല്‍; ആറ് ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടി
ചെറുമത്സ്യങ്ങളെ പിടിക്കല്‍; ആറ് ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടി

മനാമ: കടലില്‍ നിന്ന് ചെറു മത്സ്യങ്ങള്‍ പിടിക്കുന്നതിന് വിലക്കുള്ള സാഹചര്യത്തില്‍ അവ പിടിച്ചതിന്റെ പേരില്‍ ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി പബ്ലിക്ക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജരായ ആറുപേരുടെ കേസാണ് ലോവര്‍ ക്രിമിനല്‍ കോടതിക്ക് കൈമാറിയത്. കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള വിവരമനുസരിച്ച് പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവരുടെ കേസ് കോടതിക്ക് കൈമാറിയത്. ശേരി അടക്കമുള്ള ചെറുമല്‍സ്യങ്ങളെയാണ് ഇവര്‍ പിടിച്ചിരുന്നത്.

Top