CMDRF

ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പാളിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ കൊൽക്കത്തയിലെ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പാൾ ഡോ. സന്ദീപ് ഘോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പാളിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ
ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പാളിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

കൊൽക്കത്ത: സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ കൊൽക്കത്തയിലെ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പാൾ ഡോ. സന്ദീപ് ഘോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ സൂപ്രണ്ട് അഖ്തർ അലി നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയിലെ ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also read: പിജി ഡോക്ടറെ പ്രതി തലേന്ന് മുതലേ പിന്തുടർന്നു; ദൃശ്യം ലഭിച്ചു

R G Kar Medical College former principal Sandip Ghosh

കൂടുതൽ വിവരങ്ങൾ ചുവടെ:

ഓഗസ്റ്റ് ഒമ്പതിന് യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സന്ദീപ് ഘോഷ് ആർ ജി കർ ആശുപത്രിയിൽ നിന്നും രാജിവെക്കുന്നത്. പിന്നാലെ പെട്ടെന്ന് തന്നെ അദ്ദേഹത്തെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളായി ബംഗാൾ സർക്കാർ നിയമിക്കുകയുമായിരുന്നു. 2021 മുതൽ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ ബംഗാൾ സർക്കാർ എസ്‌ഐടിയെ രൂപീകരിച്ചതിന് പിന്നാലെ ഈ മാസം 20നാണ് ഇദ്ദേഹത്തിനെതിരെ കൊൽക്കത്ത പൊലീസ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് കോടതി ഉത്തരവ് പ്രകാരം പ്രിൻസിപ്പാളിനെതിരെുള്ള എല്ലാ രേഖകളും എസ്‌ഐടി സിബിഐക്ക് കൈമാറി. 88 മണിക്കൂറോളം സന്ദീപ് ഘോഷിനെ ചോദ്യം ചെയ്ത സിബിഐ ഇന്ന് അദ്ദേഹത്തിന്റെ നുണപരിശോധനയും നടത്തി. സന്ദീപ് ഘോഷിന്റെയും സഞ്ജയ് റോയിയുടെയുമടക്കം അഞ്ച് പേരുടെ നുണപരിശോധനയ്ക്ക് കഴിഞ്ഞ ദിവസമാണ് സിബിഐക്ക് അനുമതി ലഭിച്ചത്.

Top