ഡി കെ ശിവകുമാറിനെതിരായ അന്വേഷണം തുടരാൻ സിബിഐയ്ക്ക് അനുമതിയില്ല

അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കർണാടക ഹൈക്കോടതി തള്ളി

ഡി കെ ശിവകുമാറിനെതിരായ അന്വേഷണം തുടരാൻ സിബിഐയ്ക്ക് അനുമതിയില്ല
ഡി കെ ശിവകുമാറിനെതിരായ അന്വേഷണം തുടരാൻ സിബിഐയ്ക്ക് അനുമതിയില്ല

ബെം​ഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിനെതിരായ അന്വേഷണം തുടരാൻ സിബിഐയ്ക്ക് അനുമതിയില്ല. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കർണാടക ഹൈക്കോടതി തള്ളി. നേരത്തേ ബിജെപി സർക്കാരാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാലും ഹൈക്കോടതിയെ സമീപിച്ചത്. ഹർജികൾ ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിബിഐയും സംസ്ഥാന സർക്കാരും ഉൾപ്പെട്ട കേസായതിനാൽ ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

Karnataka High Court

Also read: വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം നിഷേധിച്ച് മമത

2013 ഏപ്രിൽ 1-നും 2018 ഏപ്രിൽ 30-നും ഇടയിൽ ഡി കെ ശിവകുമാറും കുടുംബാംഗങ്ങളും 74.8 കോടിയോളം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. സുപ്രീം കോടതിയുടെ ഏത് വിധിയും ദൈവത്തിൻ്റെ തീരുമാനമായി അംഗീകരിക്കുമെന്ന് ശിവകുമാർ പറഞ്ഞു. “ഞാൻ കോടതികളിൽ വിശ്വസിക്കുന്നു, ഞാൻ ദൈവത്തിലും വിശ്വസിക്കുന്നു. കോടതി വിധി ദൈവ വിധിയായി അംഗീകരിക്കും”, അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Top