CMDRF

സിബിഎസ്‌സി; ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം

സിബിഎസ്‌സി ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പ്രസിദ്ധികരിച്ചു

സിബിഎസ്‌സി; ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം
സിബിഎസ്‌സി; ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം

ഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി(CBSE) ഒന്‍പതാം ക്ലാസിലേക്കും പതിനൊന്നാം ക്ലാസിലേക്കുമുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 16 വരെ രജിസ്ടര്‍ ചെയ്യാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. ഇതുമായി ബന്ധപ്പെട്ട് സിബിഎസ്‌സി ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പ്രസിദ്ധികരിച്ചു. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ വിശദമായി നല്‍കിയിട്ടുണ്ട്.

ഒന്‍പതാം ക്ലാസിലേക്ക് 300 രൂപ, പതിനൊന്നാം ക്ലാസിലേക്ക് 600 രൂപ എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വൈകി ഫീസ് അടയ്ക്കുകയാണെങ്കില്‍ 2300 രൂപ അധിക ചാര്‍ജ് അടയ്ക്കണം. ഒക്ടോബര്‍ 18 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് ഫൈനോട് കൂടെ ഫീസടയ്ക്കാം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍: https://www.cbse.gov.in/.

Top