CMDRF

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം .കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു വിജയശതമാനം ഈ വര്‍ഷം 0.48 ശതമാനം വര്‍ദ്ധനയുണ്ട്. ഫലമറിയാന്‍ https://cbseresults.nic.in/, cbse.gov.in എന്നീ വെബ്സൈറ്റുകളും ഡിജി ലോക്കറിലും പരിശോധിക്കാം.

2238827 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി ഇതില്‍ 2095467 പേര്‍ വിജയിച്ചു. ആണ്‍കുട്ടികളുടെ വിജയശതമാനം – 92.71, പെണ്‍കുട്ടികളുടെ വിജയശതമാനം – 94.75, ട്രാന്‍സ്ജെന്റര്‍ വിജയശതമാനം -91.30 ശതമാനം. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍. അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നീ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫലമറിയുക. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്. തിരുവനന്തപുരം – 99.75 വിജയശതമാനം, വിജയവാഡ – 99.60 , ചെന്നൈ – 99.3, ബെംഗളൂരു – 99.26, അജ്മീര്‍ – 97.1

Top